Advertisement

ശ്രേയാസിന്റെ ഗൂഗ്ലി; കീഴടങ്ങിയത് കോഹ്‌ലി, എബി, രോഹിത്…

April 29, 2019
Google News 0 minutes Read

വിരാട് കോഹ്‌ലി, എബി ഡിവില്ല്യേഴ്സ്, രോഹിത് ശർമ്മ, ജോണി ബാരിസ്റ്റോ, ശിഖർ ധവാൻ, ക്വിൻ്റൺ ഡികോക്ക്, ക്രിസ് ലിൻ, കെയിൻ വില്ല്യംസൺ. ഈ സീസണിൽ ശ്രേയാസിൻ്റെ ഇരകൾ പെട്ട ചിലരുടെ പേരുകളാണിത്. ഇതിൽ പലരും കീഴടങ്ങിയത് ഗൂഗ്ലികളിലായിരുന്നുവെന്നത് ചേർത്തു വായിക്കണം. കോഹ്ലിയും രോഹിതും എബിയുമൊക്കെ ഗൂഗ്ലിക്ക് മുന്നിലാണ് കീഴടങ്ങിയത്. റാഷിദ് ഖാനു ശേഷം ഇത്ര ഫലപ്രദമായി ഗൂഗ്ലി ഉപയോഗിക്കുന്ന ഒരു താരം ഐപിഎല്ലിൽ ഇതാദ്യമാണ്.

ശ്രേയാസ് ഗോപാൽ ഒരു കണ്ടെത്തലാണ്. 2017 വരെ മുംബൈ ഇന്ത്യൻസിൽ വല്ലപ്പോഴും മാത്രം കളിച്ചു കൊണ്ടിരുന്ന ശ്രേയാസിനെ 2018ലാണ് രാജസ്ഥാൻ ടീമിലെത്തിക്കുന്നത്. ബാറ്റ് ചെയ്യാനറിയാവുന്ന ലെഗ് സ്പിന്നർ എന്ന ടാഗ് ലൈനോട് പൂർണ്ണമായും നീതി പുലർത്തുന്ന പ്രകടനങ്ങളാണ് പിങ്ക് ജേഴ്സിയിൽ ശ്രേയാസ് നടത്തികൊണ്ടിരിക്കുന്നത്. 12 മത്സരങ്ങളിൽ നിന്ന് 15 വിക്കറ്റ്. ടൂർണമെൻ്റിലെ വിക്കറ്റ് വേട്ടക്കാരിൽ നാലാമത്. രാജസ്ഥാൻ നിരയിൽ ഒന്നാമത്. 7.30 ആണ് എക്കണോമി.

ശ്രേയാസിൻ്റെ ബയോഡേറ്റയിലെ വലിയ പേരുകൾ മിക്കവാറും ദേശീയ ജേഴ്സിയിൽ ഒരു അവസരം നൽകാനും സാധ്യതയില്ലാതില്ല. ലെഗ് സ്പിന്നർമാർക്ക് പഞ്ഞമുള്ള നമുക്ക് ശ്രേയാസ് നൽകുന്നത് വ്യത്യസ്തത തന്നെയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here