താരവോട്ടുകള്‍ കൊണ്ട് സമ്പന്നമായി മുംബൈ; പങ്കാളികളായി സച്ചിനും ഐശ്വര്യയും കരീനയുമടക്കം നിരവധി പേർ

താരവോട്ടുകൾ കൊണ്ട് സമ്പന്നമായി മുംബൈ. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറും കുടുംബവുമടക്കം നിരവധി താരങ്ങൾ ജനാധിപത്യ പ്രക്രിയയിൽ പങ്കാളിയായി. സല്മാൻ ഖാൻ, കരീന കപൂർ, ബച്ചൻ കുടുംബം, കങ്കണ റാവത്ത് തുടങ്ങി ഒട്ടേറെ ബോളിവുഡ് താരങ്ങളും വോട്ട് രേഖപ്പെടുത്താനെത്തി.

മുംബൈ ബാന്ദ്രയിലെ ബൂത്ത് നമ്പര്‍ 203ല്‍ കുടുംബ സമേതമെത്തിയാണ് സച്ചിനും കുടുംബവും വോട്ട് രേഖപ്പെടുത്തിയത്. മക്കളായ അര്‍ജുനും സാറയ്ക്കും ആദ്യ വോട്ടായിരുന്നു.

ബാന്ദ്രയിലെ തന്നെ 283ാം ബൂത്തിലാണ് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ വോട്ട് രേഖപ്പെടുത്തിയത്.

ജുഹുവിലാണ് ബച്ചന്‍ കുടുംബം വോട്ട് ചെയ്തത്. അമിതാഭ് ബച്ചന്‍, ജയാ ബച്ചന്‍, അഭിഷേക് ബച്ചന്‍, ഐശ്വര്യ റായ് ബച്ചന്‍ എന്നിവര്‍ ഒരുമിച്ചെത്തിയാണ് വോട്ട് ചെയ്തത്.


ഖറിലായിരുന്നു കങ്കണ റണാവത്തിൻ്റെ വോട്ട്.

ബിജെപിയുടെ മഥുര സ്ഥാനാര്‍ത്ഥി ഹേമാ മാലിനിയും മക്കളായ ഇഷ ഡിയോളും അഹാന ഡിയോളും വിലെ പാര്‍ലെയിലാണ് വോട്ട് ചെയ്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top