Advertisement

അഞ്ച് വർഷത്തിനു ശേഷം വീണ്ടും ഐഎസ് തലവന്റെ വീഡിയോ; ശ്രീലങ്കയെപ്പറ്റിയും പരാമർശം

April 30, 2019
Google News 1 minute Read
aboobacker al bagdadi

ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ (ഐ.എസ്) തലവൻ അബൂബക്കർ അൽ ബാഗ്ദാദിയുടെ  പുതിയ വീഡിയോ പുറത്ത് വിട്ടു. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഇതാദ്യമായാണ് ഐഎസ് തലവന്റെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. സിറിയയിലെ പോരാട്ടങ്ങളെക്കുറിച്ച് പറയുന്ന വീഡിയോയിൽ കൊല്ലപ്പെട്ട ഐഎസുകാർക്ക് വേണ്ടി പ്രതികാരം ചെയ്യുമെന്നും കൂടുതൽ തിരിച്ചടികൾക്ക് ഒരുങ്ങുകയാണെന്നും ബാഗ്ദാദി പറയുന്നുണ്ട്. കഴിഞ്ഞയാഴ്ച ശ്രീലങ്കയിൽ 250 ലേറെ പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനങ്ങളെക്കുറിച്ചും ബാഗ്ദാദിയുടെ വീഡിയോയിൽ പരാമർശമുണ്ട്.ശ്രീലങ്കൻ സ്‌ഫോടനം സിറിയയിലെ നഷ്ടങ്ങൾക്കുള്ള മറുപടിയാണെന്ന് പറയുന്നുണ്ട്.

Read Also; ശ്രീലങ്ക സ്ഫോടനം; ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു

മുഖം മറച്ച മൂന്നു പേരുമായി ബാഗ്ദാദി സംസാരിക്കുന്ന വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. മുറിക്കുള്ളിലുള്ള ദൃശ്യങ്ങൾ പക്ഷേ എന്നാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. ഇതിനു മുമ്പ് 2014 ജൂലൈയിലാണ് അബൂബക്കർ അൽ ബാഗ്ദാദിയുടെ വീഡിയോ ഏറ്റവുമൊടുവിലായി പുറത്തുവന്നത്. ഇതിനു ശേഷം ബാഗ്ദാദിക്ക് ഗുരുതരമായി പരിക്കേൽക്കുകയും പിന്നീട് കൊല്ലപ്പെടുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇതെല്ലാം തള്ളിയാണ് അഞ്ച് വർഷങ്ങൾക്ക് ശേഷം വീണ്ടും ഐഎസ് തലവന്റെ വീഡിയോ പുറത്ത് വന്നിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here