Advertisement

മലപ്പുറം പോലീസ് ക്യാമ്പിൽ 6 പേർക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ചു

May 1, 2019
Google News 0 minutes Read

മലപ്പുറം പാണ്ടിക്കാട് എആർ ക്യാമ്പിലെ 6 പോലീസുകാർക്ക് എച്ച് 1 എൻ 1 രോഗം സ്ഥിരീകരിച്ചു. ക്യാമ്പിലെ  പോലീസുകാർക്ക് കൂട്ടത്തോടെ പനി വന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ്  എച്ച് 1 എൻ 1 സ്ഥിരീകരിച്ചത്.  കണ്ണൂരിൽ തെരഞ്ഞെടുപ്പ് സുരക്ഷാ ഡ്യൂട്ടി കഴിഞ്ഞെത്തിയവരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

പത്തു പേരുടെ സാമ്പിളുകൾ മണിപ്പാലിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് ഇതിൽ ആറ് പേർക്ക് എച്ച് 1 എൻ 1 ബാധ കണ്ടെത്തിയത്.എച്ച് 1 എൻ 1 സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ജില്ലയിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.രോഗലക്ഷണങ്ങൾ ഉള്ളവർ അടിയന്തരമായി ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here