Advertisement

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞാലുടൻ കോൺഗ്രസിൽ പുന:സംഘടന; മുല്ലപ്പള്ളി രാമചന്ദ്രൻ

May 1, 2019
Google News 1 minute Read
kpcc revamp in last stage says mullappally ramachandran

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞാലുടൻ കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ പുനസംഘടന ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ . തെരഞ്ഞെടുപ്പിലെ വിജയവും പ്രവർത്തന മികവും നോക്കിയായിരിക്കും സ്ഥാനങ്ങൾ നൽകുക. ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ നേതാക്കൾക്ക് ഇപ്പോൾ വലിയ താത്പര്യമില്ലെന്നും മുല്ലപ്പള്ളി ഡൽഹിയിൽ പറഞ്ഞു.ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനം വന്നതിന് ശേഷം സംഘടനയിൽ അഴിച്ച് പണിയുണ്ടാകും.ജംബോ കമ്മിറ്റികൾ വേണ്ടെന്നാണ് തീരുമാനം.

Read Also; കള്ളവോട്ട്; 90 ശതമാനത്തിലധികം പോളിങ് നടന്ന ബൂത്തുകളിൽ റീ പോളിങ് വേണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

സംഘടനാ ചുമതലയിലേക്ക് ആരൊക്കെ വേണമെന്നും അവർക്ക് എന്തൊക്കെ ചുമതലകൾ നൽകണമെന്നും ഹൈക്കമാൻഡ് നേതാക്കളുമായി ആശയവിനിമയം നടത്തിവരികയാണ്. പ്രധാനമായും ഇത്തവണത്തെ തെരഞ്ഞെടുപ്പിലെ പ്രവർത്തന മികവ് വിലയിരുത്തിയാവും പുനസംഘടനയുണ്ടാവുകയെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. കള്ളവോട്ട് നടത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പതിനെട്ട് സീറ്റുകളിൽ വിജയിക്കുമെന്ന് പറഞ്ഞത്. വയനാട് ഉൾപ്പടെയുള്ള മണ്ഡലങ്ങളിൽ സിപിഎം ക്രമക്കേട് നടത്തിയിട്ടുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here