യുഡിഎഫ് എന്നാൽ ഓർമ്മ വരിക വ്യഭിചാരമെന്ന് എംഎം മണി

യുഡിഎഫ് എന്നാൽ ഓർമ്മ വരിക വ്യഭിചാരമെന്ന് വൈദ്യുത മന്ത്രി എംഎം മണി.തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ കാണിക്കുന്ന പച്ച തട്ടിപ്പാണ് കള്ളവോട്ട് ആരോപണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണക്കെതിരെയും മണി രംഗത്ത് വന്നു. “സര്‍വാധികാരിയാണോ ടിക്കാറാം മീണ. മന്ത്രിയായതിനാല്‍ കൂടുതലൊന്നും പറയുന്നില്ല. അങ്ങേര് ഇലക്ഷന്‍ കമ്മീഷന് റിപ്പോര്‍ട്ട് കൊടുക്കട്ടെ. പിന്നെ ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ കോടതിയുണ്ട്. ഇലക്ഷന്റെ തര്‍ക്കമൊക്കെ ഹൈക്കോടതിയിലാണ്”- മന്ത്രി പറഞ്ഞു.
സിപിഎമ്മിനെതിരായ യുഡിഎഫിൻ്റെ കള്ളവോട്ട് ആരോപണം സ്ഥിരീകരിച്ചതിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ടിക്കാറാം മീണക്കെതിരെ രംഗത്തു വന്നിരുന്നു. യുഡിഎഫിന്റെ വലയില്‍ മീണ വീണെന്നായിരുന്നു കോടിയേരി ആരോപിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here