Advertisement

15 മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മയ്ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്നതായി പൊലീസ്

May 1, 2019
Google News 1 minute Read

ചേർത്തല പട്ടണക്കാട്, 15 മാസം പ്രായമുളള സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ആതിരയ്ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്നെന്ന് പൊലീസ്. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണങ്ങൾ ആതിരയുടെ ഭർതൃവീടിനോടുനുബന്ധിച്ച് നടത്തുമെന്നും ആതിരയുടെ കസ്റ്റഡി അപേക്ഷ ഇതിന് ശേഷം മാത്രമെ സമർപ്പിക്കുകയുള്ളു എന്നുമാണ് സൂചന. പ്രത്യേക കാരണമേതുമില്ലാതെ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത് മാനസിക വിഭ്രാന്തിയുടെ ഘടത്തിലാണെന്നാണ് പോലീസ് നിഗമനം.

ആതിര വിവാഹിതയായി പട്ടണക്കാട് കൊല്ലം വെളിയിലെ വീട്ടിലെത്തിയ നാള് മുതൽ തന്നെ പെരുമാറ്റത്തിൽ ചില അസ്വാഭാവികതകൾ ഉണ്ടായിരുന്നു എന്ന് ബന്ധുക്കൾ പറയുന്നുണ്ട്. വീട്ടിൽ നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കുന്ന പ്രകൃതം. കൈക്കുഞ്ഞായിരുന്ന ഘട്ടത്തിലും ആതിഷയെ ഉപദ്രവിക്കുമായിരുന്ന സവിശേഷ മാനസികാവസ്ഥ. ഭർതൃമാതിവിനെ ആക്രച്ച സംഭവം. ഒടുവിൽ, കാരണമേതുമില്ലാതെ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി.

Read Also : ആലപ്പുഴയില്‍ ഒന്നര വയസ്സുകാരിയുടെ മരണം; കൊലപ്പെടുത്തിയത് അമ്മ തന്നെയെന്ന് പൊലീസ്

പ്രത്യക്ഷത്തിൽ അസ്വാഭാവികത പ്രകടമാകാറില്ലെങ്കിലും പ്രത്യേകതരം മാനസിക വിഭ്രാന്തിയിലേക്കാണ് സാഹചര്യങ്ങൾ വിരൽ ചൂണ്ടുന്നത്. സാധാരണ ഗതിയിൽ ഒരമ്മയും ചെയ്യാത്ത കാര്യങ്ങളാണ് ആതിരയുടെ ഭാഗത്തു നിന്നും കുഞ്ഞിനു നേർക്ക് ഉണ്ടായത്. സംശയിക്കത്തക്ക മറ്റു ബന്ധങ്ങളോ, കൊലപാതകത്തിന് ബാഹ്യ പ്രേരണയോ ഇല്ലാത്ത സാഹചര്യങ്ങളും ആ നിലയിലേക്കുളള സൂചനകളെ ബലപ്പെടുത്തുന്നുണ്ട്. കരച്ചിലടക്കാനുളള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട വേളയിൽ മൂക്കും വായയും പൊത്തിപ്പിച്ചുവെന്നും അബദ്ധത്തിൽ മരണം സംഭവിച്ചെന്നുമാണ് ആതിര പൊലീസിനോട് പറഞ്ഞത്.

അതേസമയം തന്നെ കുട്ടി മരിച്ചത് തിരച്ചറിഞ്ഞിട്ടും അവർ നിലവിട്ട് പൊട്ടിക്കരയുക പോലും ചെയ്തില്ലെന്നാണ് സമീപവാസികളും പറയുന്നത്. പൊലീസ് കസ്റ്റഡിയലെടുത്ത വേളയിലും ചോദ്യം ചെയ്ത മണിക്കൂറുകളിലും പലപ്പോഴും ആതിര നിർവികാരതയാണ് പ്രകടിപ്പിച്ചത്. എന്നാൽ ചില ഘട്ടങ്ങളിൽ പോലീസ് സ്‌റ്റേഷനിൽ വെച്ച് കരയുകയും പരസ്പര ബന്ധമില്ലാതെ സംസാരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത് മാനസീക വിഭ്രാന്തിയുടെ ലക്ഷണമായി കരുതുന്നില്ലെങ്കിലും ആതിരയുടെ മാനസീകാവസ്ഥ സംബന്ഝിച്ച കൂടുതൽ പരിശോധനകളും അന്വേഷണങ്ങളും ആവശ്യമാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here