പൊലീസുകാരുടെ തപാൽ വോട്ട് പൊലീസ് അസോസിയഷൻ ഇടപെട്ട് ശേഖരിച്ചതായുള്ള ആരോപണത്തിൽ സംസ്ഥാന ഇന്റലിജെൻസ് മേധാവി ഡിജിപിക്ക് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

പൊലീസുകാരുടെ തപാൽ വോട്ട് പോലീസ് അസോസിയഷൻ ഇടപെട്ട് ശേഖരിച്ചതായുള്ള ആരോപണത്തിൽ സംസ്ഥാന ഇന്റലിജെൻസ് മേധാവി ഡിജിപിക്ക് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സംഭവത്തിൽ ഡിജിപിയോടും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
തെരഞ്ഞെടുപ്പു ജോലിയിലുള്ള പോലീസുകാരുടെ താപാൽ വോട്ടുകൾ പോലീസ് അസോസിയേഷൻ ഇടപെട്ട് ശേഖരിക്കുന്നത് കള്ളവോട്ടിനു വഴിയൊരുക്കുന്നതായുള്ള ആരോപണം ഉയർന്നതോടെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ജില്ലാ കളക്ടർമാരോടും സംസ്ഥാന പോലീസ് മേധാവിയോടും റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.
സംഭവത്തിൽ സംസ്ഥാന ഇന്റലിജെൻസ് മേധാവി ഡിജിപിക്ക് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. അതെ സമയം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കെ പോലിസുകാർക്ക് സ്ഥലം മാറ്റം നൽകാനുള്ള വിവരങ്ങൾ അവശ്യപ്പെട്ടുകൊണ്ടുള്ള വയനാട് എസ്പിയുടെ വിഞ്ജാപനം തപാൽ വോട്ടുകൾ നൽകാൻ വിസമ്മതിച്ച പോലീസുകാരോടുള്ള പ്രതികാര നടപടിയുടെ ഭാഗമാണെന്നും ആരോപണമുണ്ട്.
തപാൽ വോട്ട് സംബന്ധിച്ചുള്ള മാർഗനിർദ്ദേശങ്ങൾ ലംഘിച്ചിട്ടുണ്ടെങ്കിൽ നടപടിയുണ്ടാകുമെന്ന് ഡിജിപി ലോക് നാഥ് ബെഹ്‌റ നേരത്തെ വ്യക്തമാക്കിയാരുന്നു.തിരുവനന്തപുരത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ തപാൽ വോട്ടു ശേഖരിക്കുന്നതു സംബന്ധിച്ച് എസ്‌ഐ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ ശബ്ദം സന്ദേശം എത്തിയതോടെയാണ്. തപാൽ വോട്ട് ശേഖരിക്കുന്നതിനെതിരെ ആരോപണം ഉയർന്നത്.ശബ്ദ സന്ദേശത്തിന്റെ ആധികാരികതയുൾപ്പെടെ പരിശോധിച്ചുള്ള റിപ്പോർട്ടാണ് ഡിജിപി ആവശ്യപ്പെട്ടിരിക്കുന്നത് അന്വേഷണ റിപ്പോർട്ട് വിശദമായി പരിശോധിക്കണമെന്ന് യുഡിഎഫും ആവശ്യപ്പെട്ടിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here