ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച യു.എന്‍ നടപടിയില്‍ സ്വാഗതം ചെയ്ത് ഇന്ത്യ

ആഗോള ഭീകരനായി ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ പ്രഖ്യാപിച്ച യുഎന്‍ നടപടിയെ സ്വാഗതം ചെയ്ത് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഇത് രാജ്യ സുരക്ഷയില്‍ ഇന്ത്യയ്ക്കു ലഭിച്ച അംഗീകാരമാണെന്നും അന്താരാഷ്ട്രതലത്തില്‍ പാകിസ്ഥാന് തിരിച്ചടിയാണെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പറഞ്ഞു.
മാത്രമല്ല, മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുകയെന്നത് ഇന്ത്യയുടെ ആവശ്യമായിരുന്നുവെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ അഭിപ്രായപ്പെട്ടു. ഇതിന് ഒരു പ്രത്യക സംഭവുമായി ബന്ധമില്ല, എന്നാല്‍ ആഗോള തീവ്രവാദിയാക്കി പ്രഖ്യാപിക്കുക എന്നത് 1267 കമ്മറ്റികളുടെ തീരുമാനമായിരുന്നു എന്നും രവീഷ് കുമാര്‍ ചൂണ്ടിക്കാട്ടി.
മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത് വഴി പാകിസ്ഥാന് അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍ മൂന്നു കാര്യങ്ങളില്‍ ഉറപ്പു വരുത്തേണ്ടതായി വരും അതില്‍ ആദ്യത്തേത് സ്വത്തുക്കള്‍ മരവിപ്പിക്കുക, ഇവയുടെ സ്രോതസ്സ് കണ്ടെത്തുക. ആയുധങ്ങള്‍ കൈവശം വയ്ക്കാതിരിക്കുക, അവയുടെ വിതരണം തടയുക എന്നിവയാണെന്ന്് ഇന്ത്യന്‍ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here