പത്തനംതിട്ടയില്‍ കെ എസ് ആര്‍ ടി സി ബസ്സ് പാടത്തേക്ക് മറിഞ്ഞു; ഏഴ് പേര്‍ക്ക് പരിക്ക്

കെ എസ് ആര്‍ ടി സി ബസ്സ് മറിഞ്ഞ് 7 പേര്‍ക്ക് പരിക്ക്. ചെങ്ങന്നൂരില്‍ നിന്നും പത്തനംതിട്ടയിലെക്ക് വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസ്സാണ് ഓമല്ലുര്‍ മഞ്ഞനിക്കര പാലത്തിന് സമീപം വച്ച് പാടത്തേക്ക് മറിഞ്ഞത്. രാത്രി 7. 30 ഓടെയായിരുന്നു അപകടം.
മദ്യപിച്ച് ബസ്സിന് മുന്നില്‍ കയറിയ ആളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് നിയന്ത്രണം വിട്ട ബസ് പാടത്തേക്ക് മറിയുകയായിരുന്നു. സംഭവ സമയം ഡ്രൈവറും കണ്ടക്ടറുമടക്കം 8 പേര്‍ മാത്രമാണ് ബസ്സില്‍ ഉണ്ടായിരുന്നത്. 7 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here