എംസിസിയുടെ ഇംഗ്ലീഷുകാരനല്ലാത്ത ആദ്യ പ്രസിഡന്റായി സങ്കക്കാര

മാർലിബൺ ക്രിക്കറ്റ് ക്ലബിൻ്റെ ഇംഗ്ലീഷുകാരനല്ലാത്ത ആദ്യ പ്രസിഡൻ്റായി കുമാർ സങ്കക്കാര. ഈ വർഷം ഒക്ടോബർ മുതൽ സങ്കക്കാര പ്രസിഡൻ്റായി നിയമിതനാകും. ബുധനാഴ്ച നടന്ന വാർഷിക പൊതുയോഗത്തിൽ നിലവിലെ പ്രസിഡൻ്റ് അന്തോണി റെഫോർഡാണ് സങ്കക്കാരയെ നിർദ്ദേശിച്ചത്.

“എംസിസിയുടെ അടുത്ത പ്രസിഡൻ്റായി നിയമിതനാകുന്നത് ഒരു ബഹുമതിയായി ഞാൻ കാണുന്നു. എൻ്റെ അഭിപ്രായത്തിൽ, ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ക്ലബാണ് എംസിസി. പിച്ചിനകത്തും പുറത്തും എംസിസി നടത്തുന്ന പ്രവർത്തനങ്ങൾ ആഗോള ശ്രദ്ധയാകർഷിക്കുന്നു.”- സങ്കക്കാര പറഞ്ഞു.

ശ്രീലങ്കയ്ക്കു വേണ്ടി 15 വർഷത്തോളം കളിച്ച താരമാണ് സങ്കക്കാര. ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർമാരിൽ ഒരാളായ സങ്കക്കാര ഐപിഎൽ ടീമുകൾക്ക് വേണ്ടിയും പാഡണിഞ്ഞിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top