Advertisement

മലപ്പുറം പൊലീസ് ക്യാമ്പിൽ മൂന്ന് പേർക്ക് കൂടി എച്1എൻ1 സ്ഥിരീകരിച്ചു; ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 9 ആയി

May 2, 2019
Google News 0 minutes Read
three more confirmed with h1n1 in malappuram police camp

മലപ്പുറം പാണ്ടിക്കാട് പൊലീസ് ക്യാമ്പിലെ 3 പേർക്ക് കൂടി എച്1 എൻ1 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഒമ്പതായി. കണ്ണൂരിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് എത്തിയവരിലാണ് രോഗം കണ്ടെത്തിയത്. രോഗ ലക്ഷണങ്ങൾ കാണുന്നവർ ഉടൻ ചികിത്സ തേടണമെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി .

പത്തു പേരുടെ സാമ്പിളുകൾ മണിപ്പാലിലെ ലാബിൽ പരിശോധിച്ചിരുന്നു. ഇതിൽ ആറ് പേർക്കാണ് ഇന്നലെ എച്ച്1 എൻ1 ബാധ കണ്ടെത്തിയത്. എച്ച്1 എൻ1 സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ജില്ലയിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.രോഗലക്ഷണങ്ങൾ ഉള്ളവർ അടിയന്തരമായി ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

പനി, തൊണ്ടവേദന, തലവേദന, ക്ഷീണം, വയറിളക്കം, ജലദോഷം, ഛർദ്ദി, ശരീര വേദന തുടങ്ങിയവയാണ് എച്1എൻ1 പനിയുടെ ലക്ഷണങ്ങൾ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here