എയര്‍ ഇന്ത്യ സാമ്പത്തിക പ്രതിസന്ധി; ജീവനക്കാരോട് താമസസ്ഥലം ഒഴിയാന്‍ സര്‍ക്കാര്‍ നിര്‍ദേശം

സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് അടച്ചു പൂട്ടിയ എയര്‍ ഇന്ത്യ വിമാന സര്‍വ്വീസിലെ ഉദ്യോഗസ്ഥരോട് താമസസ്ഥലം ഒഴിയാന്‍ സര്‍ക്കാര്‍ നിര്‍ദേശം. 700 എയര്‍ ഇന്ത്യ ജീവനക്കാരോടാണ് താമസസ്ഥലം ഒഴിയാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

നിലവില്‍ വസന്ത് വിഹാര്‍ കോളനിയിലെ 676 ഫ്‌ളാറ്റുകളിലും എയര്‍ ഇന്ത്യ ജീവനക്കാരാണ് താമസിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് മറി കടക്കുന്ന നടപടിയുടെ ഭാഗമാണിതെന്നാണ് കരുതുന്നത്.  എന്നാല്‍ ഡല്‍ഹി നഗരത്തില്‍ താമസസൗകര്യം കണ്ടെത്താനുള്ള പ്രയാസം മുന്‍നിര്‍ത്തി, ഇതു പരിഹരിക്കുന്നതിന് പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ വീടിന് വാടകയോ ലൈസന്‍സ് ഫീസോ സമിതി നല്‍കില്ല.

നിലവില്‍ 55,000 കോടി രൂപയുടെ സാമ്പത്തിക ബാദ്ധ്യത എയര്‍ ഇന്ത്യയ്ക്ക് ഉണ്ടെന്നാണ് വിലയിരുത്തല്‍. എന്നാല്‍ കമ്പനിയില്‍ നിലവിലുള്ള ഓഹരികള്‍ വിറ്റഴിച്ചും പുതിയ നിക്ഷേപകരെ കണ്ടെത്തിയും സാമ്പത്തിക ബാദ്ധ്യത മറികടക്കാനുള്ള ശ്രമത്തിലാണ് എയര്‍ ഇന്ത്യ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More