Advertisement

ടിക്കാറാം മീണക്കെതിരെ നിയമനടപടി ആലോചിക്കാൻ സിപിഐഎം

May 3, 2019
Google News 0 minutes Read

കള്ളവോട്ട് വിഷയത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണക്കെതിരായ നിയമനടപടി കേന്ദ്ര നേതൃത്വവുമായി ആലോചിച്ച് കൈക്കൊള്ളാൻ സിപിഐഎം സെക്രട്ടറിയേറ്റിൽ തീരുമാനം. ടിക്കാറാം മീണയുടെ നടപടി ഏകപക്ഷീയമെന്ന് യോഗം വിലയിരുത്തി. ഇടത് പ്രവർത്തകർക്കെതിരെ കേസെടുക്കാൻ തിടുക്കം കാട്ടിയെന്നും ലീഗ് പ്രവർത്തകർക്ക് വിശദീകരണത്തിനുള്ള അവസരം നൽകിയെന്നും യോഗം കണ്ടെത്തി.

കല്ല്യാശ്ശേരിയിൽ നടന്ന കള്ളവോട്ടുമായി ബന്ധപ്പെട്ട് ടിക്കാറാം മീണ സ്വീകരിച്ച നിലപാടിനെതിരെ കടുത്ത വിമർശനമാണ് സെക്രട്ടറിയേറ്റിൽ ഉയർന്നത്. എന്നാൽ മീണക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് യോഗത്തിൽ തീരുമാനം ഉണ്ടായില്ല. നിയമ നടപടി സ്വീകരിക്കുകയാണെങ്കിൽ അത് കേന്ദ്ര നേതൃത്വവുമായി ചർച്ച ചെയ്ത ശേഷം മതിയെന്ന അഭിപ്രായമാണ് മിക്ക നേതാക്കളും യോഗത്തിൽ ഉയർത്തിയത്. സിപിഐഎം നേതാക്കൾക്കെതിരെ മീണ സ്വീകരിച്ചത് ഏകപക്ഷീയമായ നടപടിയാണെന്നും വിശദീകരണത്തിന് അവസരം നൽകിയില്ലെന്നും നേതാക്കൾ വിമർശനം ഉന്നയിച്ചു. പ്രാഥമിക അന്വേഷണ ഘട്ടത്തിൽ ലീഗ് നേതാക്കൾക്ക് കാസർഗോഡ് ജില്ലാ കളക്ടർക്ക് മുൻപാക നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ അവസരം നൽകിയിരുന്നു. സിപിഐഎം നേതാക്കൾക്ക് ആ അവസരം നിഷേധിച്ചതിനെതിരേയും വിമർശനം ഉയർന്നു.

യോഗത്തിൽ പ്രധാനമായും ചർച്ചയായത് കല്ല്യാശേരിയിലെ കള്ളവോട്ടും അതുമായി ബന്ധപ്പെട്ട ടിക്കാറാം മീണയുടെ നടപടികളുമായി. തെരഞ്ഞെടുപ്പ് അവലോകനം സംബന്ധിച്ച് യോഗം ചർച്ച ചെയ്തില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here