ജീവന്മരണ പോരാട്ടം; പഞ്ചാബ്-കൊൽക്കത്ത ടോസ്സ് അറിയാം

ഐപിഎല്ലിലെ 52ആം മത്സരത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഫീൽഡ് ചെയ്യും. ടോസ് നേടിയ കൊൽക്കത്ത നായകൻ ദിനേഷ് കാർത്തിക് ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ നിറം മങ്ങിയ മുജീബ് റഹ്മാനു പകരം ആന്ദ്രൂ തൈ പഞ്ചാബ് നിരയിൽ തിരിച്ചെത്തി. കഴിഞ്ഞ കുറച്ച് മത്സരങ്ങളിലായി മോശം ഫോം തുടരുന്ന മില്ലറിൻ്റെ സ്ഥാനത്ത് സാം കറനും പഞ്ചാബിൽ തിരികെയെത്തി. കൊൽക്കത്തയിൽ മാറ്റങ്ങളില്ല.
പോയിൻ്റ് ടേബിളിൽ യഥാക്രമം ആറാമതും ഏഴാമതുമുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, കിംഗ്സ് ഇലവൻ പഞ്ചാബ് ടീമുകൾ ജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ഈ മത്സരത്തിൽ വിജയിച്ചാൽ മാത്രമേ ഇരു ടീമുകൾക്കും പ്ലേ ഓഫ് സാധ്യത നിലനിർത്താനാവൂ. അവസാന മത്സരത്തിൽ മുംബൈക്കെതിരെ ഉജ്ജ്വല ജയം കുറിച്ചത് കൊൽക്കത്തയ്ക്ക് ആശ്വാസമാണ്. അതേ സമയം, ടൂർണമെൻ്റിൽ താളം കണ്ടെത്താൻ കഴിയാത്ത പഞ്ചാബ് തങ്ങളുടെ ദൗർഭാഗ്യം തിരുത്തിക്കുറിക്കാനുള്ള ശ്രമത്തിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here