പാലാ ഉപതെരഞ്ഞെടുപ്പിൽ മാണി സി കാപ്പൻ മത്സരിക്കും; ഇത് നാലാമങ്കം

കെ.എം. മാണിയുടെ മരണത്തോടെ ഒഴിവുവന്ന പാലാ നിയമസഭാ മണ്ഡലത്തിലേക്കു നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള എൽഡിഎഫ് സ്ഥാനാർഥിയായി മാണി സി. കാപ്പനെ നിർദ്ദേശിക്കാൻ എൻസിപി തീരുമാനിച്ചു.
വെള്ളിയാഴ്ച ചേർന്ന എൻസിപി നേതൃയോഗമാണ് ഇതു സംബന്ധിച്ചു തീരുമാനം കൈക്കൊണ്ടത്. ഇടുതുമുന്നണിയിൽ വിഷയം ചർച്ച ചെയ്തിട്ടില്ലെന്ന് എൻസിപി നേതാക്കൾ അറിയിച്ചു. മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതി ഇതേവരെ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിട്ടില്ല.
എൻസിപിയുടെ മണ്ഡലമായ പാലായിൽ കഴിഞ്ഞ മൂന്നു നിയമസഭാ തെരഞ്ഞെടുപ്പുകളിലും മാണി സി. കാപ്പനാണ് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചത്. 2006-ൽ 7759, 2011-ൽ 5259, 2016-ൽ 4703 എന്നിങ്ങനെയായിരുന്നു കെ.എം. മാണിയുടെ ഭൂരിപക്ഷം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here