Advertisement

ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേണ്‍ വിവാഹിതയാകുന്നു

May 3, 2019
Google News 0 minutes Read

ന്യൂസിലന്‍ഡ് വനിത പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേണ്‍ വിവാഹിതയാകുന്നു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന നിലയിലും പ്രധാനമന്ത്രി പദത്തിലിരിക്കുമ്പോള്‍ അമ്മയാകുന്ന രണ്ടാമത്തെ വനിതയുമാണ് ജസിന്‍ഡ.

ജസിന്‍ഡയും ജീവിത പങ്കാൡയായ ക്ലാര്‍ക്ക് ഗേഫോര്‍ഡും തമ്മിലുള്ള വിവാഹ നിശ്ചയം ഇതിനോടകം കഴിഞ്ഞതായും പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു. ജസിന്‍ഡയും ക്ലാര്‍ക്കും തമ്മില്‍ അഞ്ചു വര്‍ഷത്തെ ബന്ധമുണ്ട്. കുഞ്ഞിന് ജന്മം നല്‍കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്ന് ജസിന്‍ഡ പറഞ്ഞു. മാത്രമല്ല, കുഞ്ഞിന്റെ പരിചരണത്തിനായി ജസിന്‍ഡ താല്‍ക്കാലികമായി ജോലി ഉപേക്ഷിച്ചിരുന്നു.

അമ്മയായതോടെ തന്റെ ജനപ്രീതി വര്‍ദ്ധിച്ചുവെന്നും ഇത് 2020ലെ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് ജസിന്‍ഡ പറയുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here