‘പി.എം നരേന്ദ്രമോദി’ യുടെ റിലീസ് മേയ് 24ന്

പ്രധാനമന്ത്രിയുടെ ബയോപിക് പി.എം നരേന്ദ്രമോദിയുടെ റിലീസ് മേയ് 24-ന്. ചിത്രത്തിന്റെ നിര്‍മ്മാതാവായ സന്ദീപ് സിങ്ങാണ് ഇക്കാര്യം അറിയിച്ചത്.
വോട്ടെടുപ്പിന് മുന്‍പായി ഏപ്രില്‍ 11-ന് ചിത്രം റിലീസ് ചെയ്യാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ചിത്രം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും എന്ന സുപ്രീം കോടതിയുടെ ഉത്തരവിനെത്തുടര്‍ന്നാണ് റിലീസിങ് തീയതി മാറ്റിവെച്ചത്.
ഏപ്രില്‍ 11-ന് റിലീസ് ചെയ്യാനിരുന്ന സിനിമയ്ക്കു ഏപ്രില്‍ 10-നാണ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയത്.എന്നാല്‍ സിനിമ കാണാതെയാണ് വിലക്കേര്‍പ്പെടുത്തിയതെന്നുള്ള നിര്‍മ്മാതാവിന്റെ പരാതിയെത്തുടര്‍ന്ന് ഏഴ് ഉദ്യോഗസ്ഥരടങ്ങുന്ന സംഘം സിനിമ കണ്ടു, ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടിലും സിനിമ തെരഞ്ഞെടുപ്പിനു ശേഷം റിലീസ് ചെയ്താല്‍ മതി എന്നതിന്റെ അടിസ്ഥാനത്തിലാണ് റിലീസിങ് ഡേറ്റ് മെയ് 24ലേക്ക് മാറ്റിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here