ഫ്‌ളോറിഡയിൽ 136 യാത്രക്കാരുമായി പുറപ്പെട്ട വിമാനം നദിയിൽ വീണു

അമേരിക്കയിലെ ഫ്‌ളോറിഡയിൽ 136 യാത്രക്കാരുമായി പുറപ്പെട്ട വിമാനം നദിയിൽ വീണു. മിയാമി ഇന്റർനാഷണലിന്റെ ബോയിംഗ് 737 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഫ്‌ളോറിഡ ജാക്‌സൺ വില്ലയ്ക്ക് സമീപത്തെ സെന്റ് ജോൺസ് നദിയിലേക്കാണ് വിമാനം വീണത്. ലാൻഡിംഗിനിടെ അപകടമുണ്ടായതായാണ് വിവരം.
വിമാനം നദിയിൽ മുങ്ങി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. 21 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ക്യൂബയിലെ ഗ്വാണ്ടനാമോ നാവിക കേന്ദ്രത്തിൽനിന്നു വരികയായിരുന്ന വിമാനം, ജാക്‌സൺവില്ല നാവിക വിമാനത്താവളത്തിലെ റൺവേയിൽ ഇറങ്ങാൻ ശ്രമിക്കെ സെന്റ് ജോൺസ് നദിയിലേക്ക് വീഴുകയായിരുന്നു. പ്രാദേശിക സമയം രാത്രി 9.40നായിരുന്നു അപകടമുണ്ടായത്.
#JSO Marine Unit was called to assist @NASJax_ in reference to a commercial airplane in shallow water. The plane was not submerged. Every person is alive and accounted for. pic.twitter.com/4n1Fyu5nTS
— Jax Sheriff’s Office (@JSOPIO) May 4, 2019
യുഎസ് സൈന്യത്തിനായി ചാർട്ട് ചെയ്ത വിമാനമായിരുന്നു ബോയിംഗ് 737. വിമാനത്തിൽ നിന്ന് ഇന്ധനം പുറത്തേക്ക് കടക്കാതിരിക്കാതിരിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here