Advertisement

കൊളംബോയിൽ സ്‌ഫോടനം നടത്തിയവർ കേരളത്തിലുമെത്തിയിരുന്നെന്ന് ശ്രീലങ്കൻ സൈനിക മേധാവി

May 4, 2019
Google News 2 minutes Read

കൊളംബോയിൽ 250 മരണത്തിനിടയാക്കിയ സ്‌ഫോടന പരമ്പര നടത്തിയ തീവ്രവാദികൾ കേരളത്തിലും എത്തിയിരുന്നതായി ശ്രീലങ്കൻ സൈനിക മേധാവി ലഫ്. ജനറൽ മഹേഷ് സേനാനായകെ. കശ്മീരിലും തീവ്രവാദികൾ പോയിരുന്നു. തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള പരിശീലനം നേടുന്നതിനോ മറ്റു തീവ്രവാദ സംഘടനകളുമായി ബന്ധപ്പെടുന്നതിനോ ആയിരിക്കാം ഇവർ കേരളം ഉൾപ്പെടെ സന്ദർശിച്ചതെന്നാണ് കരുതുന്നതെന്നും സൈനിക മേധാവി പറഞ്ഞു. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ചാവേർ സ്ഫോടനങ്ങൾ നടത്തിയത് ലങ്കൻ സ്വദേശികളാണ്. ഭീകരരുടെ സന്ദർശനങ്ങളും സ്ഫോടനം നടത്തിയ രീതികളുമെല്ലാം, മറ്റ് ചില നേതൃത്വങ്ങളുടെ നിർദേശവും പങ്കാളിത്തവും വ്യക്തമാക്കുന്നതാണെന്നും സേനാനായകെ പറഞ്ഞു. സ്‌ഫോടനത്തിന് നേതൃത്വം നൽകിയവർ നടത്തിയ യാത്രകൾ പരിശോധിച്ചാൽ സംഘത്തിന് രാജ്യാന്തര സഹായം ലഭിച്ചിട്ടുണ്ടെന്ന് വിലയിരുത്താൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശ്രീലങ്കയിലെ ഭീകരാക്രമണത്തെ തുടർന്ന് കേരളം അടക്കമുള്ള സ്ഥലങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി പരിശോധനകൾ നടത്തിയിരുന്നു. കേരളത്തിൽനിന്ന് ഒരാളെ അറസ്റ്റ് ചെയ്യുകയും ഏതാനും പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇവരിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇവർക്ക് ആഗോള ഭീകരസംഘടനയായ ഐഎസുമായി ബന്ധമുള്ളതായി എൻഐഎ കണ്ടെത്തിയിരുന്നു. എന്നാൽ ഒരു സ്ഥിരീകരണം ഇത് ആദ്യമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here