Advertisement

പാലായില്‍ എന്‍സിപി ക്ക് സ്ഥാനാര്‍ത്ഥി ആയിട്ടില്ലെന്ന് ദേശീയ ജന.സെക്രട്ടറി ടി.പി പീതാംബരന്‍ മാസ്റ്റര്‍

May 4, 2019
Google News 0 minutes Read

പാലായില്‍ എന്‍സിപി ക്ക് സ്ഥാനാര്‍ത്ഥി ആയിട്ടില്ലെന്ന് ദേശീയ ജന.സെക്രട്ടറി ടി.പി പീതാംബരന്‍ മാസ്റ്റര്‍. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ സമയം ആയിട്ടില്ല. മാത്രമല്ല, മാണി സി കാപ്പന്റെ പേര് തന്നോട് ആരും പറഞ്ഞിട്ടില്ല എന്നും ടി.പി പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കി.

ഇക്കാര്യത്തിനായി തന്നെ ആരും വിളിച്ചിച്ച് സംസാരിച്ചില്ല എന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.
തോമസ് ചാണ്ടിയോട് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ സമയം ആയിട്ടില്ല എന്നും ടി.പി പീതാംബരന്‍ മാസ്റ്റര്‍ പ്രതികരിച്ചു.

സംസ്ഥാന കേന്ദ്ര നേതൃത്വങ്ങളോട് പാലാ ബ്ലോക്ക് കമ്മിറ്റിയുടെ ആവശ്യമാണ് ഇന്നലെ അറിയിച്ചതെന്നും സ്ഥാനാര്‍ഥി പ്രഖ്യാപനം ആയിരുന്നില്ല, ബ്ലോക്ക് കമ്മിറ്റിയിലെ ബഹുഭൂരിപക്ഷ തീരുമാനം തന്നെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആണ് എന്നും മാണി സി കാപ്പന്‍ പ്രതികരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here