സൺ റൈസേഴ്സിന് ജയം അനിവാര്യം; ബാംഗ്ലൂർ-ഹൈദരാബാദ് ടോസ് അറിയാം
ഐപിഎല്ലിലെ 54ആം മത്സരത്തിൽ ബാംഗ്ലൂരിനു ഫീൽഡിംഗ്. ടോസ് നേടിയ ബാംഗ്ലൂർ നായകൻ വിരാട് കോഹ്‌ലി ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബാംഗ്ലൂർ നിരയിൽ മൂന്ന് മാറ്റങ്ങളും സൺ റൈസേഴ്സ് നിരയിൽ ഒരു മാറ്റവുമുണ്ട്.
കോളിൻ ഡി ഗ്രാൻഡ്‌ഹോം, വാഷിംഗ്ടൺ സുന്ദർ , ഷിംറോൺ ഹെട്മെയർ എന്നിവർ ബാംഗ്ലൂർ നിരയിലെത്തിയപ്പോൾ പവൻ നെഗി, ഹെൻറിച്ച് ക്ലാസൻ എന്നിവർ പുറത്തായി. നാട്ടിലേക്ക് മടങ്ങിയ സ്റ്റോയിനിസിനു പകരക്കാരനായാണ് ഗ്രാൻഡ്‌ഹോം ടീമിലെത്തിയത്. സൺ റൈസേഴ്സിൽ അഭിഷേക് ശർമ്മയ്ക്ക് പകരം യൂസുഫ് പത്താൻ ടീമിലെത്തി.
ഇന്നത്തെ മത്സരം ജയിച്ചാലും തോറ്റാലും ബാംഗ്ലൂരിന് പ്ലേ ഓഫ് സാധ്യത ഇല്ലങ്കിലും ഒരു ജയത്തോടെ ടൂർണമെൻ്റ് അവസാനിപ്പിക്കാനാവും അവരുടെ ശ്രമം. അതേ സമയം, ഈ മത്സരം ജയിച്ചാൽ മാത്രമേ സൺ റൈസേഴ്സിന് പ്ലേ ഓഫ് സാധ്യത നിലനിർത്താനാവൂ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here