Advertisement

മലപ്പുറം താനൂരിൽ നഗരസഭാ കൗൺസിലർ ഉൾപ്പടെ രണ്ടു മുസ്ലീം ലീഗ് പ്രവർത്തകർക്ക് വെട്ടേറ്റു

May 4, 2019
1 minute Read
father threw elder daughter off terrace

മലപ്പുറം താനൂർ അഞ്ചുടിയിൽ നഗരസഭാ കൗൺസിലർ ഉൾപ്പടെ രണ്ടു മുസ്ലീം ലീഗ് പ്രവർത്തകർക്ക് വെട്ടേറ്റു. താനൂർ നഗരസഭ കൗൺസിലർ സി.പി.സലാം, ബന്ധു എ.പി.മൊയ്തീൻകോയ എന്നിവർക്കാണ് വെട്ടേറ്റത്.

മൊയ്തീൻ കോയയെ ഒരു സംഘം ആളുകൾ വീട്ടിൽ കയറി വെട്ടുകയായിരുന്നു. ഇത് തടുക്കുന്നതിനിടെയാണ് കൗൺസിലർക്ക് വെട്ടേറ്റത്. പരിക്കേറ്റ ഇരുവരേയും കോട്ടക്കലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also : പാലക്കാട് സംഘർഷം; കോൺഗ്രസ്,സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു

ആക്രമണത്തിനു പിന്നിൽ സി.പി.എമ്മെന്ന് മുസ്ലീം ലീഗ് ആരോപിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അഞ്ചുടി ഉൾപ്പടെയുള്ള തീരദേശ മേഖലയിൽ പൊലിസ് സുരക്ഷ ശക്തമാക്കി

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top