Advertisement

പി.വി അൻവറിനെതിരെ സിപിഐ; പ്രസ്താവനകൾ മുന്നണി മര്യാദയ്ക്ക് നിരക്കാത്തത്

May 5, 2019
Google News 1 minute Read

സിപിഐ മലപ്പുറം ജില്ലാ കൗൺസിൽ യോഗത്തിൽ പൊന്നാനി ലോക്‌സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പി.വി അൻവർ എംഎൽഎയ്ക്ക് വിമർശനം. സിപിഐക്കെതിരായ അൻവറിന്റെ പ്രസ്താവനകൾ മുന്നണി മര്യാദയ്ക്ക് നിരക്കാത്തതാണെന്ന് യോഗത്തിൽ വിലയിരുത്തലുണ്ടായി. അൻവറിന്റെ ഭാഗത്തു നിന്നും വിവാദ പരാമർശങ്ങൾ ഇനി ഉണ്ടാകരുതെന്നും സിപിഐ ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു. വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി പി സുനീറിനെതിരെ  അൻവർ ആരോപണങ്ങൾ ഉന്നയിച്ചത് ശരിയായില്ലെന്നും യോഗം വിലയിരുത്തി.

Read Also; വയനാട് എൽഡിഎഫ് സ്ഥാനാർത്ഥി പിപി സുനീറിനെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണവുമായി പിവി അൻവർ

അതേസമയം സുനീറിനെതിരായ സാമ്പത്തിക ക്രമക്കേട് ആരോപണമടക്കമുള്ള വിവാദ പരാമർശങ്ങൾ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിൽ ചർച്ച ചെയ്യുമെന്നും അതിനു ശേഷം സുനീർ പ്രതികരിക്കുമെന്നും സിപിഐ ജില്ലാ സെക്രട്ടറി പി.കെ കൃഷ്ണദാസ് പറഞ്ഞു.

വയനാട്ടിൽ പി.പി.സുനീറിന്റെ സ്ഥാനാർത്ഥിത്വത്തിന് പിന്നിൽ സാമ്പത്തിക താൽപര്യങ്ങളാണെന്ന ആരോപണവുമായി പി.വി.അൻവർ എംഎൽഎ. നേരത്തെ രംഗത്ത് വന്നിരുന്നു.ക്വാറി മുതലാളിമാരിൽ നിന്ന് സുനീർ പണം പിരിച്ചെന്നും, നേതൃത്വം ഇതന്വേഷിക്കണമെന്നും അൻവർ ആവശ്യപ്പെട്ടിരുന്നു. ക്വാറി മുതലാളിമാരിൽ നിന്ന് പിപി സുനീർ പണം പിരിച്ച് കോടികളുണ്ടാക്കിയതായും അൻവർ ആരോപിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here