ഫോനി ചുഴലിക്കാറ്റിന്റെ ഗതി പ്രവചിച്ച് വന്‍ദുരന്തം ഒഴിവാക്കാനായതില്‍ ഇന്ത്യയ്ക്ക് ഐക്യരാഷ്ട്രസഭയുടെ അഭിനന്ദനം

ഫോനി ചുഴലിക്കാറ്റിന്റെ ഗതി പ്രവചിച്ച് വന്‍ദുരന്തം ഒഴിവാക്കാനായതില്‍ ഇന്ത്യയ്ക്ക് ഐക്യരാഷ്ട്രസഭയുടെ അഭിനന്ദനം.ഒഡീഷയില്‍ 12 ലക്ഷം ആളുകളെയാണ് അതിവേഗം ഒഴിപ്പിച്ചത്.

ഫോനിയുടെ ആഘാതം മുന്‍കൂട്ടി കണ്ട് ആളുകളെ ഒഴിപ്പിച്ചതിനാല്‍ നിരവധി ജീവന്‍ രക്ഷിക്കാനായതായി ഐക്യരാഷ്ട്രസഭയുടെ ഡിസാസ്റ്റര്‍ റിസ്‌ക് റിഡക്ഷന്‍ വ്യക്തമാക്കി.ചുഴലിക്കാറ്റില്‍ 14 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്.1999,ല്‍ ചുഴലിക്കാറ്റ് 30 മണിക്കൂറോളം ഒഡീഷയില്‍ വീശിയടിച്ചപ്പോള്‍ മുന്‍കുട്ടി പ്രവചിക്കാനാകാത്തതിനാല്‍ പതിനായിരകണക്കിന് ആളുകളാണ് മരിച്ചത്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top