സുരേഷ് കല്ലടയും ഡ്രൈവർമാരും തെളിവെടുപ്പിന് ഹാജരാകാൻ നിർദേശം

കല്ലട ബസിൽ ജീവനക്കാർ യാത്രക്കാരെ മർദ്ദിച്ച സംഭവത്തിൽ തെളിവെടുപ്പിന് ഹാജരാകാൻ ആവശ്യപ്പെട്ട് ബസ് ഉടമ സുരേഷ് കല്ലടയ്ക്കും രണ്ട് ഡ്രൈവർമാർക്കും എറണാകുളം ആർടിഒ നോട്ടീസ് നൽകി.അഞ്ച് ദിവസത്തിനകം തെളിവെടുപ്പിന് ഹാജരാകാനാണ് നിർദേശം.എറണാകുളം റീജണൽ ട്രാൻസ്‌പോർട് ഓഫീസറുടെ മുന്നിലാണ് തെളിവെടുപ്പിന് ഹാജരാകേണ്ടത്.
Read Also; ‘പണവും ബാഗും അവർ പിടിച്ചുവാങ്ങി, എറണാകുളത്തേക്ക് വരാൻ ഭയമായിരുന്നു’; കല്ലട ബസിൽ ക്രൂരമർദ്ദനത്തിനിരയായ അജയഘോഷ് ട്വന്റിഫോറിനോട്
യാത്രക്കിടയിൽ ട്രിപ്പ് നിർത്തിയ ബസിന്റെ ഡ്രൈവറോടും പിന്നീട് യാത്രക്കാരുമായി മരടിൽ എത്തിയ ബസിന്റെ ഡ്രൈവറോടുമാണ് സുരേഷ് കല്ലടയ്‌ക്കൊപ്പം ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ബസിന്റെ പെർമിറ്റ് സംബന്ധിച്ച തെളിവെടുപ്പിനാണ് സുരേഷിന് നോട്ടീസ് നൽകിയിരിക്കുന്നതെന്നും ലൈസൻസ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ടാണ് ഡ്രൈവർമാരോട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നതെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here