Advertisement

രാത്രിയിൽ കക്കൂസ് മാലിന്യം റോഡരികിൽ തള്ളാൻ ശ്രമം; പിന്തുടർന്ന് പിടിച്ച് മേയറും കൂട്ടരും

May 6, 2019
Google News 1 minute Read

രാത്രിയിൽ കക്കൂസ് മാലിന്യം റോഡരികിൽ തള്ളാൻ ശ്രമിച്ചവരെ പിന്തുടർന്ന് പിറ്റികൂടി തിരുവനന്തപുരം മേയർ വികെ പ്രശാന്തും സംഘവും. രാത്രിയില്‍ മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ രൂപീകരിച്ച ഈഗിള്‍ഐ സ്‌ക്വാഡിനൊപ്പമാണ് മേയറും സജീവമായി രംഗത്തിറങ്ങിയത്. കക്കൂസ് മാലിന്യം ഓടകളില്‍ നിക്ഷേപിച്ച് തിരിച്ചു വരുന്നവഴി സ്‌ക്വാഡ് കൈ കാണിച്ചെങ്കിലും ലോറി നിര്‍ത്താതെ മുന്നോട്ടുപോയി. ഇതോടെ ലോറിയെ പിന്തുടര്‍ന്ന മേയറും സംഘവും ഒടുവില്‍ ലോറി പിടികൂടുകയായിരുന്നു.

അനധികൃതമായി അറവുമാലിന്യം വഴിയോരങ്ങളില്‍ തള്ളുന്നവരെ പിടികൂടുക എന്ന ലക്ഷ്യത്തോടെയാണ് സ്‌ക്വാഡ് രൂപീകരിച്ചത്. വരും ദിവസങ്ങളിലും ശക്തമായ പരിശോധനയുണ്ടാകുമെന്നും, അനന്തപുരിയെ മാലിന്യകൂമ്പാരമാക്കാന്‍ അനുവദിക്കില്ലെന്നും മേയര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മാലിന്യം രാത്രിയുടെ മറവില്‍ നിക്ഷേപിക്കുന്നവരെ പിടികൂടാന്‍ Eagle – Eye
സ്‌ക്വാഡ് … ഇന്നലെ രാത്രി 3.30 മണി വരെ ഞാനുമൊപ്പമുണ്ടായിരുന്നു …. കക്കൂസ് മാലിന്യം ഓടകളില്‍ നിക്ഷേപിച്ച് തിരിച്ചു വരുന്ന വഴി കൈ കാണിച്ചിട്ട് നിര്‍ത്താതെപോയ വാഹനത്തെ പിന്‍തുടര്‍ന്ന് പിടികൂടി … അനധികൃതമായി അറവുമാലിന്യം ശേഖരിച്ച് വഴിയോരങ്ങളില്‍ തള്ളുന്നവരെ പിടികൂടുക എന്ന ലക്ഷ്യത്തോടെയാണ് സ്‌ക്വാഡ് രൂപീകരിച്ചത് … വരും ദിവസങ്ങളിലും ശക്തമായ പരിശോധനയുണ്ടാകും … അനന്തപുരിയെ മാലിന്യകൂമ്പാരമാക്കാല്‍ അനുവദിക്കില്ല ….

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here