‘റോബറി’ യുഗം അവസാനിച്ചു; ബയേണിൽ ഇത് അവസാന സീസൺ

ഈ സീസണോടെ ഡച്ച് വിങ്ങർ ആര്യൻ റോബനും ഫ്രഞ്ച് വിങ്ങർ ഫ്രാങ്ക് റിബറിയും ബയേൺ വിടുന്നു. ഈ സീസണോടെ ഇരുവരും ക്ലബ് വിടുമെന്ന് ബയേൺ ചെയർമാൻ അറിയിച്ചു. ഇതോടെ പത്ത് വർഷം നീണ്ട ഒരു യുഗത്തിനാണ് അവസാനമാകുന്നത്.
35കാരനായ റോബൻ 10 വർഷത്തെ കരിയറിനൊടുവിലാണ് ക്ലബ് വിടുന്നത്. അതേ സമയം, 12 വർഷം നീണ്ട കരിയറാണ് ഫ്രാങ്ക് റിബറിക്ക് ബയേണിലുള്ളത്. 2007ൽ ബയേണിലെത്തിയ താരം 271 മത്സരങ്ങളിൽ ബൂട്ടണിഞ്ഞു. 85 ഗോളുകളും റിബറി നേടിയിട്ടുണ്ട്. 199 മത്സരങ്ങളിൽ നിന്നായി 98 ഗോളുകളാണ് ബയേണിൽ റോബൻ്റെ സമ്പാദ്യം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here