കടിച്ച പാമ്പിനെ തിരിച്ചു കടിച്ചു; കർഷകനും പാമ്പും മരിച്ചു

എഴുപതുകാരനായ കർഷകനെ കടിച്ച പാമ്പിനും പാമ്പിനെ തിരിച്ചു കടിച്ച കർഷകനും ദാരുണാന്ത്യം. കർഷകൻ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. തന്നെ കടിച്ച ദേഷ്യത്തിന് പാമ്പിനെ വായിലെടുത്തിട്ട് ഇയാള്‍ ചവച്ചരച്ചു. ഇതോടെ പാമ്പും ചത്തു. ഗുജറാത്തിലെ മഹിസാഗര്‍ ഗ്രാമത്തിലാണ് സംഭവം.

കൃഷിയിടത്തില്‍ ജോലിചെയ്യുന്നതിനിടയിലാണ് കര്‍ഷകനായ എഴുപതുകാരനെ പാമ്പ് കടിച്ചത്. പാമ്പ് കടിച്ച ദേഷ്യത്തിന് ഇയാള്‍ പാമ്പിനെ വായിലെടുത്തിട്ട് ചവച്ചരച്ചു. സംഭവത്തെ തുടര്‍ന്ന് ഇയാള്‍ ബോധരഹിതനായി വീണു. തുടര്‍ന്ന് 3 ആശുപത്രികളിലായി മാറിമാറി എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ചത്ത പാമ്പിന്റെ അവശിഷ്ടങ്ങളും ആശുപത്രിയിലെത്തിച്ചിരുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More