എറണാകുളത്ത് ബിജെപി വോട്ടുകൾ കോൺഗ്രസിന് മറിച്ചു; ആരോപണവുമായി സിപിഐ

എറണാകുളത്ത് ബിജെപി വോട്ടുകൾ കോൺഗ്രസിന് മറിച്ചുവെന്ന് ആരോപണം. സിപിഐ ജില്ലാ സെക്രട്ടറി പി രാജുവാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ചെറിയ രീതിയിലാണ് വോട്ടുകൾ മറിഞ്ഞതെങ്കിൽ അത് ഇടത് മുന്നണിയെ ബാധിക്കില്ല. എന്നാൽ വലിയ രീതിയിൽ വോട്ട് മറിഞ്ഞിട്ടുണ്ടെങ്കിൽ ഇടതു മുന്നണിക്ക് ദോഷമായി ബാധിക്കുമെന്നും രാജു പറയുന്നു.

Read Also : ഡൽഹിയിൽ ഒരു ആം ആദ്മി പാർട്ടി എംഎൽഎ കൂടി ബിജെപിയിൽ ചേർന്നു

തെരഞ്ഞെടുപ്പ് ദിവസം പല ബൂത്തിലും ബിജെപി ഏജന്റിനെ നിർത്തിയില്ല. വോട്ട് മറിച്ചതിന്റെ ലക്ഷണമാണിതെന്നും രാജു ആരോപിക്കുന്നു.

Top