അന്തരിച്ച മാപ്പിളപ്പാട്ട് കലാകാരന്‍ എരഞ്ഞോളി മൂസയുടെ ഖബറടക്കം ഇന്ന്

അന്തരിച്ച മാപ്പിളപ്പാട്ട് കലാകാരന്‍ എരഞ്ഞോളി മൂസയുടെ മൃതദേഹം ഇന്ന് ഖബറടക്കും. തലശേരി മട്ടാമ്പ്രം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും ഖബറടക്കം. രാവിലെ ഒൻപത് മുതൽ പതിനൊന്ന് മണി വരെ തലശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. ഇതിന് ശേഷമായിരിക്കും ഖബറടക്കം. സാധാരണക്കാരന്റെ പ്രിയ പാട്ടുകാരനായ മൂസയെ അവസാനമായി കാണാൻ നിരവധി പേരാണ് ഇന്നലെ തലശേരിയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്.
അനാരോഗ്യം കാരണം കിടപ്പിലായ മൂസ തിങ്കളാഴ്ച 12.45 ഓടെയാണ് മരണപ്പെട്ടത്. തലശ്ശേരി മട്ടാമ്പ്രം വീട്ടിൽ വച്ചായിരുന്നു അന്ത്യം.
Read Also : പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ എരഞ്ഞോളി മൂസ അന്തരിച്ചു
ഗൾഫ് നാടുകളിലടക്കം 2000 ലധികം വേദികളിൽ പാടിയിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങൾ നേടിയുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖത്തെതുടർന്ന് എരഞ്ഞോളി മൂസ ഏറെക്കാലമായി ചികിത്സയിലായിരുന്നു. കുറച്ചു ദിവസങ്ങളായി അദ്ദേഹത്തിന് നില വഷളായിരുന്നു. സംസാരിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here