Advertisement

നാവിക സേനയ്ക്ക് കരുത്തേകാന്‍ ഐഎന്‍എസ് വേല എത്തുന്നു

May 7, 2019
Google News 1 minute Read

ഇന്ത്യന്‍ നാവിക സേനയ്ക്ക് കരുത്തേകാന്‍ മറ്റൊരു അന്തര്‍വാഹിനി കൂടി. സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനികളില്‍ നാലാസ്ഥാനത്തേക്ക് ‘ഐഎന്‍എസ് വേല’ ആണ് ഇന്ത്യന്‍ നാവികസേനയുടെ ഭാഗമാകുന്നത്.

ഗോവയിലെ മസഗോണ്‍ ഡോക്യാര്‍ഡിലാണ് ഐഎന്‍എസ് വേലയുടെ പരീക്ഷണ അഭ്യാസങ്ങള്‍ നടത്തുന്നത്. പ്രോജക്ട് 75 എന്ന പേരില്‍ ഫ്രഞ്ച് കമ്പനിയായ ഡിസിഎന്‍എസ് ആണ് ഇന്ത്യന്‍ നാവിക സേനയ്ക്ക് അന്തര്‍വാഹിനികള്‍ നിര്‍മിക്കുന്നത്.  ആറ് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാനുള്ള കരാര്‍ 2005 ലാണ് ഒപ്പുവെയ്ക്കുന്നത്.

ജലോപരിതല ആക്രമണം, ജലാന്തര ആക്രമണം, അന്തര്‍ വാഹിനികളെ തകര്‍ക്കല്‍, രഹസ്യ വിവരങ്ങള്‍ ചോര്‍ത്തല്‍, മൈനുകള്‍ നിക്ഷേപിക്കല്‍, നിരീക്ഷണം തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനികള്‍ പ്രധാനമായും ഉപയോഗിക്കുന്നത്.പ്രോജക്ട് 75 പ്രകാരം നിര്‍മ്മിക്കുന്ന രണ്ടാമത്തെ ന്തര്‍വാഹിനിയാണ് എഎന്‍എസ് വേല . ഐഎന്‍എസ് ഖണ്ഡേരി, ഐഎന്‍എസ് കരഞ്ച് എന്നിവ നിര്‍മ്മാണത്തിലാണ്.

കഴിഞ്ഞ ദിവസം ഇന്ത്യന്‍ നാവിക സേനയുടെ പടക്കപ്പലായ ഐഎന്‍എസ് രഞ്ജിത് ഡീ കമ്മീഷന്‍ ചെയ്തിരുന്നു. കപ്പലിന്റെ ഡീ കമ്മീഷന്‍ ചടങ്ങുകള്‍ വിശാഖപ്പട്ടണത്തെ നാവികസേന താവളത്തില്‍ വെച്ചായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here