‘മഹാനായ ടിപ്പു സുൽത്താനെ ഓർക്കാൻ പാക് പ്രധാനമന്ത്രി വേണ്ടിവന്നു’; ഇമ്രാൻ ഖാനെ പുകഴ്ത്തി ശശി തരൂർ

പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പ്രശംസിച്ച് എംപിയും കേന്ദ്രമന്ത്രിയുമായ ശശി തരൂർ. ടിപ്പു സുൽത്താന്റെ ചരമദിനത്തിൽ ആദരമർപ്പിച്ചുള്ള ഇമ്രാൻഖാന്റെ ട്വീറ്റിനെയാണ് തരൂർ റീട്വീറ്റ് ചെയ്ത് പ്രശംസിച്ചിരിക്കുന്നത്.


ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ പ്രൗഢചരിത്രത്തിൽ ഇമ്രാൻ ഖാനുള്ള താൽപര്യം സത്യസന്ധമാണെന്ന് വ്യക്തിപരമായി അറിയാം. അദ്ദേഹം നന്നായി വായിക്കുകയും കാര്യങ്ങളെ കുറിച്ച് ചിന്തിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. എന്നിരുന്നാലും ടിപ്പുവിനെ പോലെ ഒരു ഇന്ത്യൻ വീരനായകന്റെ സ്മൃതി ദിനം ഒരു പാക്കിസ്ഥാൻ നേതാവ് ഓർമ്മിപ്പിക്കേണ്ടി വരുന്നത് നിരാശാജനകമാണെന്നും തരൂർ ട്വിറ്ററിൽ കുറിച്ചു.

മെയ് നാല് ടിപ്പു സുൽത്താന്റെ ഓർമ്മ ദിവസമാണെന്നും അദ്ദേഹത്തെ താൻ ആരാധിക്കുന്നുവെന്നും വ്യക്തമാക്കി പാക് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ടിപ്പു സുൽത്താന്റെ ധീരതയെ എടുത്തുകാട്ടി മുൻപും ഇമ്രാൻ ഖാൻ രംഗത്തെത്തിയിരുന്നു. ഫെബ്രുവരിയിൽ പുൽവാമ ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യപാക് ബന്ധം കലുഷിതമായപ്പോൾ സ്ഥിതിഗതികൾ വിലയിരുത്താൻ ചേർന്ന പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിലാണ് ഇമ്രാൻ ഖാൻ ടിപ്പു സുൽത്താനെ പുകഴ്ത്തിയത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More