Advertisement

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കാന്‍ ആറുമാസം കൂടി വേണമെന്ന് അദാനിഗ്രൂപ്പ്

May 7, 2019
Google News 0 minutes Read

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കാന്‍ ആറുമാസം കൂടി വേണമെന്ന് അദാനിഗ്രൂപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അതേസമയം നിര്‍മ്മാണ കാലാവധി നീട്ടി നല്‍കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും നിര്‍മ്മാണം വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കരിങ്കല്‍ ക്ഷാമം പരിഹരിക്കാനും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ വിളിച്ച ഉന്നതതല യോഗത്തില്‍ ധാരണയായി.

കരിങ്കല്‍ ക്ഷാമത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ വിഴഞ്ഞം തുറമുഖ പദ്ധതിയുടെ കരാര്‍ കാലവധി നീട്ടി നല്‍കണമെന്ന ആവശ്യം അദാനി ഗ്രൂപ്പ് നേരത്തെ അറിയിച്ചെങ്കിലും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഇതു ചര്‍ച്ച ചെയ്തില്ല. എന്നാല്‍ നിര്‍മ്മാണ സമയ പരിധി 16 മാസമെങ്കിലും ആക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കമ്പനി. കരിങ്കല്‍ ലഭ്യമാക്കാനുള്ള നടപടി വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ ഉറപ്പു നല്‍കിയതായി അദാനി വിഴിഞ്ഞം പോര്‍ട്ട് സിഇഒ രാജേഷ് പറഞ്ഞു.  21 ക്വാറികള്‍ അനുവദിക്കണമെന്ന അദാനി ഗ്രൂപ്പിന്റെ ആവശ്യത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി.

എന്നാല്‍ നിര്‍മ്മാണ കരാറിന്റെ കാലവധി നീട്ടുന്ന സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. നിര്‍മ്മാണം വേഗത്തിലാക്കാന്‍ അദാനി ഗ്രൂപ്പിനോട് ആവശ്യപ്പെട്ടതായും മന്ത്രി കടന്നപ്പള്ളി രമചന്ദ്രന്‍ പറഞ്ഞു. നിര്‍മ്മാണം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി ചീഫ് സെക്രട്ടറിയുടെ നേതൃത്യത്തില്‍ എല്ലാമാസവും അവലോകന യോഗങ്ങള്‍ ചേരും. പ്രദേശിക സഹകരണത്തോടെ പാറമടകള്‍ക്ക് അനുമതി ലഭ്യമാക്കാനും യോഗത്തില്‍ തീരുമാനമായി

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here