സോഷ്യൽ മീഡിയ എങ്ങനെ ഭക്ഷണക്രമത്തെ ബാധിക്കും ? അത് മൂലം വരുന്ന അസുഖങ്ങൾ എന്തെല്ലാം ?

ടെലിവിഷനിലെയും മാസികകളിലെയും പരസ്യങ്ങൾ ശരീരഘടനയെയും ഭക്ഷണക്രമത്തെയും പറ്റി ആശങ്കകളുണ്ടാക്കുന്നതാണ്. എന്നാൽ സോഷ്യൽ മീഡിയയുടെ അമിത ഉപയോഗവും ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ വിളിച്ചു വരുത്തുന്നു എന്നാണ് പിറ്റസ്ബർഗ് വൈദ്യശാസ്ത്ര സർവകലാശാല നടത്തിയ പഠനത്തിൽ പറയുന്നത്‌.

ഫേസ്ബുക് , ഇൻസ്റ്റാഗ്രാം , പിൻട്രസ്റ്റ്, സ്‌നാപ്ചാറ്റ്, ലിങ്ക്ഡിൻ തുടങ്ങിയ സോഷ്യൽ മീഡിയകൾ ഉപയോഗിക്കുന്ന 25% ആളുകൾക്കും ഭക്ഷണക്രമക്കേടുമൂലം അസുഖം ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയിലധികമാണ്. ജീവന് തന്നെ ഭീഷണിയാകും മുമ്പ് രോഗലക്ഷണങ്ങളെ തിരിച്ചറിയുക എന്നതാണ് പ്രധാനമായ വെല്ലുവിളി. ഭക്ഷണക്രമവുമായി ബന്ധപ്പെട്ട ചില രോഗങ്ങൾ ഇതാ…..

അമിതാഹാരമാണ് സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന മിക്കവരിലും കണ്ടുവരുന്ന പ്രധാന പ്രശനം. ഭക്ഷണം നിയന്ത്രിക്കാൻ ആകാത്തതാണ് ഈ അസുഖത്തിന് കാരണമായി വരുന്നത്. വിശപ്പുള്ളപ്പോഴും ഇല്ലാത്തപ്പോഴും അനിയന്ത്രിതമായി വേഗത്തിൽ ആഹാരം കഴിച്ച് വയറ് നിറക്കുകയാണ് ഈ രോഗലക്ഷണമുള്ളവർ ചെയ്യുക. ഇതുമൂലം ഉൽഘണ്ഠയും സമ്മർദവും വർധിക്കുന്നു. ആരോഗ്യകരമായ വ്യവസ്ഥയിലൂടെ ഈ അവസ്ഥ മാറ്റിയെടുക്കാവുന്നതാണ്. സ്വയം നിയന്ത്രണമേർപ്പെടുത്തുകയോ മറ്റു തെറാപ്പിയിലൂടെ മാറ്റിയെടുക്കുകയോ ചെയ്യാം.

Read Also : കുഞ്ഞുങ്ങളുടെ തൊണ്ടയിൽ ഭക്ഷണമോ കളിപ്പാട്ടമോ കുടുങ്ങിയാല്‍

വിശപ്പില്ലായ്മയാണ് മറ്റൊരു പ്രശനം. ഈ രോഗലക്ഷണമുള്ളവർ ശരീരഭാരം കൂടുമോ എന്ന പേടിയിൽ ഭക്ഷണം ഒഴിവാക്കുകയാണ് ചെയ്യാറ്. ഇതുമൂലം വിശപ്പ് കെട്ടുപോവുന്നു. നിയന്ത്രണമേർപ്പെടുത്തിയിട്ടുള്ള ഭക്ഷണം വളരെ കുറഞ്ഞ അളവിൽ കഴിക്കുകയോ അവയുടെ കലോറിയെപ്പറ്റി ആശങ്കപ്പെടുകയോ ചെയ്യുക ഈ അസുഖമുള്ളവരിൽ കണ്ടുവരുന്ന സ്വഭാവമാണ്. ഹൃദ്രോഗം , എല്ലുകൾ ശോഷിക്കൽ , വിളർച്ച മുതലായവയ്ക്ക് ഇത് കാരണമാകുന്നു. രോഗം മൂർ്ച്ഛിച്ചാൽ സൈക്കോതെറാപ്പിയിലൂടെയോ മരുന്നുകളിലൂടെയോ ഇത് മാറ്റിയെടുക്കാവുന്നതാണ്.

കഴിച്ച ഭക്ഷണം നിർബന്ധപൂർവം ഛർദിച്ചുകളയുന്നവരും കുറവല്ല. ആർത്തിയോടെ ഭക്ഷണം കഴിക്കുമെങ്കിലും അത് ശരീരഭാരം വർധിപ്പിക്കുമെന്ന പേടിയാണ് ഇവർക്ക്. ബുലീമിയ എന്ന ഈ അവസ്ഥ മൂലം വിഷാദരോഗം ഹൃദ്രോഗം മൂഡ് മാറ്റങ്ങൾ മുതലായ അസുഖങ്ങളും വരാൻ സാധ്യതയുണ്ട്. ശരിയായ ആഹാരരീതിയും കൗൺസിലിങ്ങുമാണ് ഇതിനു പ്രതിവിധി.

സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം മൂലം ഒറ്റപ്പെടലും അതുവഴി ഡിപ്രെഷനും സംഭവിക്കാവുന്നതാണ്. അതിനാൽ സമയനിയന്ത്രണം ഏർപ്പെടുത്തി മാത്രം സോഷ്യൽ മീഡിയ ഉപയോഗിക്കുക. ആരോഗ്യമുള്ള ഒരു ജനതയെ നമുക്ക് വാർത്തെടുക്കാം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More