എറണാകുളം മരടിലെ 5 അപാർട്ട്‌മെന്റുകൾ ഒരുമാസത്തിനകം പൊളിച്ചുനീക്കണമെന്ന് ഉത്തരവ്

എറണാകുളം മരടിലെ 5 അപാർട്ട്‌മെന്റുകൾ ഒരുമാസത്തിനകം പൊളിച്ചുനീക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമിച്ച കെട്ടിടങ്ങൾ പൊളിച്ചുമാറ്റാണ് സുപ്രീംകോടതി ഉത്തരവ്. ഹോളി ഫെയ്ത്ത് അപ്പാർട്‌മെന്റ്‌സ്, കായലോരം അപ്പാർട്‌മെന്റ്‌സ്, ഹോളിഡേ ഹെറിറ്റേജ്, ജെയിൻ ഹൗസിംഗ്, ആൽഫ വെൻഷ്വർസ് എന്നിവ പൊളിച്ച് നീക്കാൻ ആണ് ഉത്തരവ്.

കേരള സ്റ്റേറ്റ് കോസ്റ്റൽ സോൺ മാനേജ്‌മെന്റ് അതോറിറ്റിയാണ് ഇത് സംബന്ധിച്ച ഹർജി സുപ്രീംകോടതിയിൽ സമർപ്പിച്ചത്. ഈ ഹർജിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്ന അഞ്ച് ഫഌറ്റ് സമുച്ചയങ്ങളും കോസ്റ്റൽ സോൺ റെഗുലേഷന്റെ പരിധിയിൽ വരുന്ന എല്ലാ വിദത്തിലുള്ള ചട്ടങ്ങളും ലംഘിച്ചുകൊണ്ടാണ് കെട്ടിയിരിക്കുന്നത്. പരിസര പ്രദേശങ്ങളിൽ ഇത് വലിയ രീതിയിലുള്ള പ്രത്യാഘാതങ്ങൾക്കാണ് വഴിവെച്ചത്.

ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ രണ്ടംഗ ബഞ്ചാണ് ഹർജി പരിഗണിച്ചത്.

Top