Advertisement

കുട്ടീഞ്ഞോയെ വിൽക്കാനൊരുങ്ങി ബാഴ്സ; വരുന്ന ട്രാൻസ്ഫർ മാർക്കറ്റിൽ ക്ലബ് വിട്ടേക്കും

May 9, 2019
Google News 0 minutes Read

ബ്രസീലിയൻ വിംഗർ ഫിലിപെ കുട്ടീഞ്ഞോയെ വിൽക്കാനൊരുങ്ങി സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണ. ലിവർപൂളിനെതിരായ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ തോറ്റ് പുറത്തായതോടെയാണ് ബാഴ്സ ബ്രസീലിയൻ താരത്തെ ഒഴിവാക്കാനൊരുങ്ങുന്നത്. 105 മില്ല്യൻ യൂറോയാണ് താരത്തിന് ബാഴ്സയുടെ വില.

നേരത്തെ ക്ലബ് ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയ സൈനിംഗായിരുന്നു കുട്ടീഞ്ഞോയിലൂടെ ബാഴ്സ നടത്തിയത്. 160 മില്ല്യൺ യൂറോയ്ക്കായിരുന്നു കഴിഞ്ഞ സീസണിൽ ലിവർപൂളിൽ നിന്ന് കുട്ടീഞ്ഞോയെ ബാഴ്സ ക്ലബിലെത്തിച്ചത്. എന്നാൽ ലിവർപൂളിനു വേണ്ടി കാഴ്ച വെച്ച പ്രകടനത്തിൻ്റെ നിഴലിലയിപ്പോയ കുട്ടീഞ്ഞോയുടെ തലയ്ക്കായി ബാഴ്സ ആരാധകരും മുറവിളി കൂട്ടിയിരുന്നു. താരത്തിൻ്റെ പ്രകടനത്തിൽ ക്ലബും തൃപ്തരല്ലെന്നാണ് റിപ്പോർട്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here