Advertisement

അനധികൃത ക്വാറി; ആത്മഹത്യാ ഭീഷണിയുമായി ചെങ്ങോട്ടുമലയിലെ സമരക്കാർ

May 9, 2019
Google News 0 minutes Read

കോഴിക്കോട് ചെങ്ങോട്ടുമലയിൽ അനധികൃത ക്വാറിക്കെതിരെ അനിശ്ചിതകാല സമരം നടത്തുന്ന സമര സമിതി പ്രവർത്തകർ ആത്മഹത്യാ ഭീഷണി മുഴക്കി കോട്ടൂർ പഞ്ചായത്ത് ഓഫീസിന് മുകളിൽ കയറി. കന്നാസിൽ മണ്ണെണ്ണയുമായാണ് മൂന്ന് സമരസമിതി പ്രവർത്തകർ പഞ്ചായത്ത് ഓഫീസിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്നത്.

ക്വാറിക്ക് ലൈസൻസ് നൽകരുതെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. കളക്ടർ സ്ഥലത്തെത്തണമെന്നും ചർച്ച നടത്തണമെന്നുമാണ് ഇവരുടെ ആവശ്യം. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പൊലീസ് സംഘവും ഫയർഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here