Advertisement

കമ്പ്യൂട്ടർ ബാബക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കൽ നോട്ടീസ്

May 9, 2019
Google News 0 minutes Read

സ്വയം പ്രഖ്യാപിത ആൾ ദൈവം കമ്പ്യൂട്ടർ ബാബയ്ക്ക് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കൽ നോട്ടീസ്. ഭോപ്പാലിലെ കോൺഗ്രസ് സ്ഥാനാർത്ഥി ദിഗ് വിജയ് സിങിന് വേണ്ടി വർഗീയ വികാരം ഇളക്കുന്നതരത്തിൽ പ്രചാരണം നടത്തിയെന്ന് കാണിച്ച് ബിജെപിയാണ് കമ്പ്യൂട്ടർ ബാബക്കെതിരെ പരാതി നൽകിയത്.

സംഭവത്തിൽ 24 മണിക്കൂറിനകം മറുപടി നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസിൽ നിർദ്ദേശിക്കുന്നു. ദിഗ് വിജയ് സിങിന്റെ വിജയത്തിനായി കമ്പ്യൂട്ടർ ബാബ നടത്തിയ യാഗം നേരെത്തെ വിവാദമായിരുന്നു.

മധ്യപ്രദേശിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള ശിവ് രാജ് സിങ് ചൗഹാൻ സർക്കാരിന്റെ കാലത്ത് മന്ത്രി പദവി ഉണ്ടായിരുന്ന സന്യാസിയാണ് കമ്പ്യൂട്ടർ ബാബ. എന്നാൽ രാമക്ഷേത്രം അടക്കമുള്ള വിഷയങ്ങളിൽ ഇയാൾ ബിജെപിയുമായി തെറ്റിപ്പിരിയുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here