Advertisement

സിപിഐ സംസ്ഥാന നിർവാഹക സമിതി യോഗം ഇന്ന്

May 9, 2019
Google News 1 minute Read
cpi

റവന്യു വകുപ്പിനെ ഉലയ്ക്കുന്ന ഭൂമി വിവാദങ്ങൾക്കിടെ സിപിഐ സംസ്ഥാന നിർവാഹക സമിതി യോഗം ഇന്ന്. കുന്നത്തുനാട് നിലം നികത്തൽ, ചൂർണിക്കര വ്യാജരേഖ വിഷയം എന്നിവയിൽ ആരോപണ നിഴലിലാണ് സി പി ഐ ഭരിക്കുന്ന റവന്യൂ വകുപ്പ്. ശാന്തി വനത്തിൽ കെ എസ് ഇ ബി നടപടികളിലും സി പി ഐ ക്ക് അതൃപ്തിയുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം ആദ്യമായാണ് സി പി ഐ സംസ്ഥാന നിർവാഹക സമിതി ചേരുന്നത്. തെരഞ്ഞെടുപ്പിൽ മുന്നണിയുടേയും പാർട്ടിയുടേയും സാധ്യതകൾ സി പി ഐ അവലോകനം ചെയ്യും. ഭൂമി വിവാദങ്ങളിൽ റവന്യൂ വകുപ്പ് ആരോപണ നിഴലിൽ വരുന്നതിൽ കടുത്ത അതൃപ്തിയിലാണ് സി പി ഐ നേതാക്കൾ . റവന്യൂ മന്ത്രിയെ കാഴ്ചക്കാരനാക്കി മുഖ്യമന്ത്രിയുടെ ഓഫീസ് വകുപ്പിൽ നിർണായക തീരുമാനങ്ങളെടുക്കുന്നു എന്ന പരാതി നേരത്തേ പാർട്ടിയിലുണ്ട്. കുന്നത്തുനാട് നിലം നികത്തൽ സാധൂകരണ ഉത്തരവിനു പിന്നിൽ മുഖlമന്ത്രിയുടെ ഓഫീസും വിവാദ വ്യവസായി യുമായുള്ള ബന്ധമാണെന്ന് സി പി ഐ നേതാക്കൾക്ക് സംശയമുണ്ട്.

Read Also : സിപിഐഎമ്മിലെ ‘എം ‘ സൂചിപ്പിക്കുന്നത് കാൾ മാർക്‌സിനെ; ശാന്തിവനം സംരക്ഷിക്കപ്പെടണമെന്ന് ആഷിഖ് അബു

ചൂർണിക്കര വിഷയത്തിലും റവന്യൂ വകുപ്പിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന അഭിപ്രായം പാർട്ടിയിൽ ശക്തമാണ്. എറണാകുളം ശാന്തിവനത്തിൽ വനമൊഴിവാക്കി പദ്ധതി നടപ്പാക്കണമെന്ന അഭിപ്രായത്തിനാണ് സിപിഐയിൽ മുൻതൂക്കം. എതിർപ്പ് അവഗണിച്ച് പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന വൈദ്യുതി മന്ത്രി എം.എം.മണിയുടെ നിലപാടിനെതിരേ യോഗത്തിൽ വിമർശനം ഉയർന്നേക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here