കേന്ദ്രവും സംസ്ഥാനവും കൈ കോർത്ത് പിടിച്ചാലേ ദേശീയപാത വികസനം യാഥാർത്ഥ്യമാകൂ; ജി.സുധാകരൻ

കേന്ദ്രവും സംസ്ഥാനവും കൈകോർത്ത് പിടിച്ചാലേ ദേശീയപാത വികസനം യാഥാർത്ഥ്യമാകൂവെന്ന് മന്ത്രി ജി.സുധാകരൻ. ഭൂമി ഏറ്റെടുത്ത് നൽകിയ ഇടങ്ങളിൽ പോലും ടെൻഡർ നൽകാൻ കേന്ദ്രം തയാറായിട്ടില്ല. ബോധപൂർവം തടസങ്ങളുണ്ടാക്കാൻ ശ്രമിച്ചില്ലെങ്കിൽ 2021 ഓടെ കേരളത്തിൽ ദേശീയ പാതാ വികസനം പൂർത്തികരിക്കാൻ സാധിക്കുമെന്നും സുധാകരൻ വ്യക്തമാക്കി. കൊച്ചി പാലാരിവട്ടം മേൽപ്പാലത്തിനായി പണം സമാഹരിച്ചത് ശരിയായ നിലയിലല്ല.
റോഡ്‌സ് ഫണ്ട് ബോർഡിന്റെ പണം തിരികെ പിടിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മേൽപാലത്തിന്റെ ഡിസൈനിൽ തന്നെ തകരാർ സംഭവിച്ചു. സിമന്റും കമ്പിയും കാര്യമായി കുറച്ചാണ് പണി നടത്തിയത്. ഉത്തവാദിത്തമുള്ളവർ തെറ്റ് ഏറ്റുപറയണമെന്നും സുധാകരൻ പറഞ്ഞു. പാലം പണിയിൽ അഴിമതി ഉണ്ടായി എന്ന കാര്യത്തിൽ സംശയമില്ല. അഴിമതിയിൽ ആരൊക്കെ പങ്കാളിയായി എന്നാണ് ഇനി അറിയേണ്ടത്. കഴിഞ്ഞ സർക്കാരിലെ പൊതുമരാമത്ത് മന്ത്രി അദ്ദേഹത്തിന് പറ്റിയ വീഴ്ച്ച ഏറ്റു പറയണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here