ജി സുധാകരൻ അസൗകര്യം അറിയിച്ചു; കെപിസിസി ക്ഷണിച്ച പരിപാടി മാറ്റി

മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ജി സുധാകരനെ ഉദ്ഘാടകനാക്കി കെപിസിസി തീരുമാനിച്ച പരിപാടി മാറ്റി. ജി സുധാകരൻ അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് തീരുമാനം. പരിപാടി അടുത്ത ഞായറാഴ്ചയിലേക്ക് മാറ്റിയെന്ന് സംഘാടകർ അറിയിച്ചു.
കെപിസിസിയുടെ പബ്ലിക്കേഷന്‍സ് ആയ പ്രിയദര്‍ശനി സംഘടിപ്പിക്കുന്ന എം കുഞ്ഞാമന്റെ എതിര് എന്ന പുസ്തക ചര്‍ച്ച-സര്‍ഗസംവാദത്തിലാണ് ജി സുധാകരനെ ഉദ്ഘാടകനാക്കിയത്. ഇന്ന് രാവിലെ 11 ന് ആലപ്പുഴയിലാണ് പ്രിയദര്‍ശിനിയുടെ പരിപാടി സംഘടിപ്പിച്ചിരുന്നത്. എഐസിസിയുടെ സംഘടന സെക്രട്ടറി കെസി വേണുഗോപാല്‍ എംപിയും ചടങ്ങില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകള്‍ ഉള്ളതിനാല്‍ ജി സുധാകരന്‍ പങ്കെടുക്കില്ലെന്നാണ് വിവരം
2020 ഇല്‍ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ഡോ. എം. കുഞ്ഞാമന്റെ ആത്മകഥയാണ് എതിര്. പുസ്തകത്തില്‍ സിപിഐഎം നേതാക്കളെ അതിരൂക്ഷമായി വിമര്‍ശിക്കുകയും ജി സുധാകരനെ പുകഴ്ത്തുകയും ചെയ്യുന്നുണ്ട്. പുസ്തക ചര്‍ച്ചയുടെ ഉദ്ഘാടകനായാണ് ജി സുധാകരന്റെ ചിത്രവും പേരും പ്രിയദര്‍ശിനി പുറത്തിറക്കിയ നോട്ടീസില്‍ ഉള്ളത്.
Story Highlights : KPCC event inviting G. Sudhakaran postponed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here