Advertisement

ട്രാവല്‍ ഏജന്‍സിയുടെ ചതിയില്‍പ്പെട്ട് മലയാളി ഉംറ സംഘം ജിദ്ദ വിമാനത്താവളത്തില്‍ നിന്ന് മടങ്ങി

May 9, 2019
Google News 0 minutes Read

ട്രാവല്‍ ഏജന്‍സിയുടെ ചതിയില്‍ പെട്ട് സൗദിയില്‍ കുടുങ്ങിയ മലയാളീ ഉംറ സംഘം നാട്ടിലേക്ക് മടങ്ങാനാകാതെ ജിദ്ദ വിമാനത്താവളത്തില്‍ നിന്ന് മടങ്ങി. സൗദിയിലെ താമസം ഭക്ഷണം യാത്ര തുടങ്ങിയ സേവനങ്ങള്‍ക്കുള്ള തുക ട്രാവല്‍ ഏജന്‍സി അടയ്ക്കാത്തതാണ് തീര്‍ഥാടകര്‍ ദുരിതത്തിലാകാന്‍ കാരണം.

മണ്ണാര്‍ക്കാടുള്ള ഗ്ലോബല്‍ ഗൈഡ് ട്രാവല്‍ ഏജന്‍സി വഴി സൗദിയിലെത്തിയ എണ്‍പത്തിനാല് ഉംറ തീര്‍ഥാടകരാണ് കുടുങ്ങിക്കിടക്കുന്നത്. പതിനഞ്ചു ദിവസത്തെ ഉംറ പാക്കേജിനുള്ള മുഴുവന്‍ തുകയും നാട്ടില്‍ അടച്ചെങ്കിലും സൗദിയിലെ താമസം, യാത്ര, ഭക്ഷണം തുടങ്ങിയവക്കൊന്നും ട്രാവല്‍ ഏജന്‍സി പണമടക്കാത്തതിനായില്‍ തീര്‍ഥാടകര്‍ ദുരിതത്തിലായി. തീര്‍ഥാടകര്‍ തന്നെ വീണ്ടും പണം അടച്ചും സുമനസ്സുകളുടെ കാരുണ്യം കൊണ്ടുമാണ് ഇതുവരെ മുന്നോട്ടു പോയത്. ഇന്നലെ നാട്ടിലേക്ക് മടങ്ങേണ്ടിയിരുന്ന മുപ്പത്തിനാലംഗ സംഘം ജിദ്ദ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ബുക്കിംഗ് റദ്ദാക്കിയ വിവരം അറിയുന്നത്. അതോടെ തീര്‍ഥാടകര്‍ വീണ്ടും മക്കയിലേക്ക് മടങ്ങി.

ഇന്ത്യന്‍ കോണ്‍സുലേറ്റും പൊതുപ്രവര്‍ത്തകരും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. താമസിയാതെ എല്ലാവര്‍ക്കും ടിക്കറ്റെടുത്ത് കയറ്റിവിടുമെന്ന് സൗദിയിലെ സര്‍വീസ് ഏജന്‍സിയായ മുതവിഫ് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഗ്ലോബല്‍ ഗൈഡ് ട്രാവല്‍ ഏജന്‍സിക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് തീര്‍ഥാടകര്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here