പ്രസംഗത്തിനിടെ കോൺഗ്രസ് കടങ്ങൾ എഴുതി തള്ളിയോ എന്ന് ചോദിച്ച സ്മൃതി ഇറാനിക്ക് അപ്രതീക്ഷിത തിരിച്ചടി; വീഡിയോ

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രസംഗത്തിൽ കോൺഗ്രസിനെതിരെ ഉന്നയിച്ച ചോദ്യത്തിന് സ്മൃതി ഇറാനിക്ക് ജനങ്ങളിൽ നിന്നും ലഭിച്ചത് അപ്രതീക്ഷിത മറുപടി. മധ്യപ്രദേശിലെ അശോക് നഗറിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സംഭവം.
മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുമെന്നാണ് അവർ പറഞ്ഞത്. എന്താ നിങ്ങളുടെ കടം എഴുതിത്തള്ളിയോ? എന്നായിരുന്നു സ്മൃതി ഇറാനി ജനങ്ങളോട് ചോദിച്ചത്. ഹോ ഗയാ, ഹോ ഗയാ (അത് ചെയ്തു, ചെയ്തു) എന്നായിരുന്നു ജനങ്ങൾ നൽകിയ മറുപടി.
Epic insult of @smritiirani ?pic.twitter.com/BRk0X7XNJu
— Roshan Rai (@RoshanKrRai) May 8, 2019
സ്മൃതി ഇറാനിയെ സംബന്ധിച്ച് പ്രതീക്ഷിക്കാത്ത ആഘാതമായിരുന്നു ജനങ്ങളിൽ നിന്നും ഉണ്ടായ മറുപടി. 30 സെക്കന്റ് സ്മൃതി അറാനി പ്രസംഗം നിർത്തി. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
Read more:അമേഠിയിൽ കോൺഗ്രസ് ബൂത്ത് പിടിച്ചെടുത്തെന്ന ആരോപണം; സ്മൃതി ഇറാനിയെ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ
കാർഷിക കടം എഴുതിത്തള്ളും എന്ന വാഗ്ദാനം കോൺഗ്രസ് പാലിച്ചില്ലെന്ന് മുൻ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിങ്് ചൗഹാൻ ആരോപിച്ചിരുന്നു. ചൗഹാന്റെ ബന്ധുക്കൾ അടക്കമുള്ളവരുടെ കടം കോൺഗ്രസ് സർക്കാർ എഴുതിത്തള്ളിയിട്ടുണ്ട് എന്നായിരുന്നു പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി അതിന് നൽകിയ മറുപടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here