അമേഠിയിൽ കോൺഗ്രസ് ബൂത്ത് പിടിച്ചെടുത്തെന്ന ആരോപണം; സ്മൃതി ഇറാനിയെ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അമേഠിയിൽ കോൺഗ്രസ് ബൂത്ത് പിടിച്ചെടുത്തെന്ന ബിജെപി സ്ഥാനാർത്ഥി സ്മൃതി ഇറാനിയുടെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഉത്തർപ്രദേശ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറാണ് പ്രാഥമിക അന്വേഷണത്തിന് ശേഷം സ്മൃതി ഇറാനിയുടെ ആരോപണം തള്ളിയത്.
കഴിഞ്ഞ ദിവസമാണ് സ്മൃതി ഇറാനി ട്വിറ്ററിലൂടെ ആരോപണം ഉന്നയിച്ചത്. ബിജെപിക്ക് വോട്ട് ചെയ്യാനെത്തിയ തന്നെ പോളിംഗ് ഉദ്യോഗസ്ഥർ നിർബന്ധിച്ച് കോൺഗ്രസിന് വോട്ട് ചെയ്യിപ്പിച്ചെന്ന് ഒരു പ്രായമായ സ്ത്രീ പറയുന്ന ഒരു വീഡിയോയും സ്മൃതി ഇറാനി പങ്കുവെച്ചിരുന്നു. എന്നാൽ വീഡിയോ പരിശോധിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ ആരോപണം തള്ളുകയായിരുന്നു.
പരാതി ലഭിച്ചതിനെ തുടർന്ന് ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുമായും രാഷ്ട്രീയപാർട്ടികളുടെ ബൂത്ത് ഏജന്റ്മാരുമായും സംസാരിച്ചിരുന്നതായും പ്രചരിപ്പിക്കുന്ന വീഡിയോ കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയതായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ എൽ യു വെങ്കടേശ്വർ പറഞ്ഞു. കള്ളപ്രചാരണത്തിനായി വീഡിയോ നിർമ്മിച്ചവർക്കെതിരെ അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
Alert @ECISVEEP Congress President @RahulGandhi ensuring booth capturing. https://t.co/KbAgGOrRhI
— Chowkidar Smriti Z Irani (@smritiirani) 6 May 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here