ലിയോ 2 അല്ല മാസ്റ്റർ 2 ചെയ്യാനാണ് കൂടുതൽ ആഗ്രഹം ; ലോകേഷ് കനഗരാജ്

ദളപതി വിജയ്‌യെ വെച്ച് ലോകേഷ് കനഗരാജ് സംവിധാനം ചെയ്ത് ബ്ലോക്കൻബാസ്റ്റർ ആയി മാറിയ ചിത്രമാണ് ലിയോ. ലോകേഷ് കനഗരാജിന്റെ സിനിമാറ്റിക് യൂണിവേഴ്‌സായ LCU വിലേയ്ക്ക് കാർത്തി, ഫഹദ് ഫാസിൽ, കമൽ ഹാസൻ, സൂര്യ എന്നിവർക്കൊപ്പം വിജയ്‍യും എത്തിയപ്പോൾ സിനിമ ആസ്വാദകർക്ക് അത് വിരുന്നായി.
പിന്നീട് ചിത്രത്തിന്റെ രണ്ടാം ഭാഗം ലോകേഷ് കനഗരാജ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇപ്പൊ തന്റെ രജനീകാന്തിന് ചിത്രം കൂലിയുടെ പ്രമോഷണൽ അഭിമുഖത്തിൽ ലിയോയുടെ രണ്ടാം ഭാഗത്തേക്കാൾ താൻ ചെയ്യാൻ ആഗ്രഹിക്കുന്നത് മാസ്റ്റർ 2 ആണെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. കോവിഡ് 19 ന്റെ തടങ്കലിൽ പെട്ട തിയറ്ററുകൾ അടച്ചുപൂട്ടുന്ന സമയം സിനിമാസ്വാദകർക്കും തിയറ്ററുകാർക്കും ആശ്വസമായി എത്തിയ മാസ്റ്ററിനൊരു രണ്ടാം ഭാഗം ആലോചനയിലുണ്ടെന്നു അണിയറപ്രവർത്തകർ ആരാധകരെ അറിയിച്ചിട്ടേയില്ലായിരുന്നു.

“എനിക്ക് വിജയ് സാറിനൊപ്പം മാസ്റ്റർ വീണ്ടും ചെയ്യണം. ആ ചിത്രത്തിലെ JD എന്ന കഥാപാത്രത്തിന്റെ കഥ മുഴുവനായി പറഞ്ഞിട്ടില്ല, എനിക്കത് പൂർണ്ണമാക്കണം. അദ്ദേഹത്തെ JD ആയി കാണാൻ എനിക്ക് ഇഷ്ട്ടമാണ്. മാത്രമല്ല മാസ്റ്റർ 2 വിന് വേണ്ടിയൊരു ഐഡിയയും എന്റെ മനസിലുണ്ട്. പക്ഷെ മറ്റുപലതും നന്നായി വന്നാലേ അത് ചെയ്യാൻ സാധിക്കൂ. എല്ലാവരും പ്രതീക്ഷിച്ചിരിക്കുന്നത് ലിയോ 2 ആണ്, ലിയോയിലെ പാർതീപൻ LCU വിലെ ശക്തമായൊരു കഥാപാത്രമാണ് പക്ഷെ എനിക്ക് കൂടുതൽ ആഗ്രഹം മാസ്റ്റർ 2 ചെയ്യാൻ തന്നെയാണ്” ലോകേഷ് കനഗരാജ് പറയുന്നു.
Read Also:മലയാളികൾ സെറ്റിൽ ഒറ്റക്കെട്ടാണ്, അവർക്കൊപ്പം പ്രവർത്തിക്കാൻ ഏറെയിഷ്ടം ; ലോകേഷ് കനഗരാജ്
അടുത്തതായി താൻ ചെയ്യാൻ പോകുന്നത് കൈതിയുടെ രണ്ടാം ഭാഗമാണെന്നും അതിന് ശേഷം വിക്രം 2, ലിയോ 2 എന്നീ ചിത്രങ്ങളും ചെയ്യുമെന്നാണ് ലോകേഷ് പറഞ്ഞിരിക്കുന്നത്. സൂര്യക്കൊപ്പം ചെയ്യാനിരിക്കുന്ന റോളക്സ് എന്ന ചിത്രം ഒരു സ്റ്റാൻഡലോൺ ചിത്രമാകുമെന്നും അതിൽ റോളക്സ് എന്ന കഥാപാത്രത്തിന്റെ ഉത്ഭവമായിരിക്കും പ്രധാനമായും പറയുക, ലോകേഷ് പറയുന്നു.

Story Highlights :I would rather do Master 2 than Leo 2: Lokesh Kanagaraj
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here