എല്‍ ക്ലാസിക്കോയില്‍ വീണ്ടും വീണ് റയല്‍ മാഡ്രിഡ്; എഫ്‌സി ബാഴ്‌സലോണ സ്പാനിഷ് ലീഗ് കിരീടത്തിനരികില്‍

എല്‍ക്ലാസിക്കോ ത്രില്ലറില്‍ റയല്‍ മാഡ്രിഡിനെ തോല്‍പ്പിച്ച് എഫ്‌സി ബാഴ്‌സലോണ സ്പാനിഷ് ലീഗ് കിരീടത്തിനരികില്‍. ആവേശകരമായ മത്സരത്തില്‍ മൂന്നിനെതിരെ നാലു ഗോളിനാണ് ബാഴ്‌സയുടെ ജയം. 14 മിനിറ്റിനിടെ രണ്ട് ഗോള്‍ പിന്നിലായ ബാഴ്‌സ അടുത്ത 20 മിനിറ്റില്‍ നാലു ഗോള്‍ തിരിച്ചടിച്ചു. രണ്ടാം പകുതിയില്‍ കിലിയന്‍ എംബാപ്പെ ഹാട്രിക് പൂര്‍ത്തിയാക്കിയെങ്കിലും റയലിനെ രക്ഷിക്കാനായില്ല.
രണ്ട് ഗോളിനു പിന്നില്‍ നിന്ന ശേഷമായിരുന്നു ബാഴ്സയുടെ തിരിച്ചു വരവ്. ആദ്യ പകുതി തീര്‍ന്നപ്പോള്‍ പിന്നില്‍ പോയ റയല്‍ രണ്ടാം പകുതിയില്‍ സമനില പിടിക്കാനെങ്കിലും സാധിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും കഴിഞ്ഞില്ല. റയലിനായി കിലിയന്‍ എംബാപ്പെ ഹാട്രിക്ക് ഗോളുകള്‍ നേടി. ബാഴ്സലോണയ്ക്കായി റഫീഞ്ഞ ഇരട്ട ഗോളുകള്‍ നേടി. ശേഷിച്ച ഗോളുകള്‍ എറിക്ക് ഗാര്‍ഷ്യ, ലമീന്‍ യമാല്‍ എന്നിവരും സ്വന്തമാക്കി.
ജയത്തോടെ ബാഴ്‌സലോണയ്ക്ക് ഒന്നാം സ്ഥാനത്ത് ഏഴ് പോയിന്റിന്റെ ലീഡായി. സീസണില്‍ ശേഷിക്കുന്ന മൂന്നു മത്സരങ്ങളില്‍ ഒന്നില്‍ ജയിച്ചാല്‍ മതി ബാഴ്‌സയ്ക്ക് കിരീടം സ്വന്തമാക്കാന്‍.
Story Highlights : Barcelona beat Real Madrid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here