Advertisement

അബോധാവസ്ഥയിലുള്ള അച്ഛനെ പരിചരിച്ച് മികച്ച വിജയം നേടിയ ആര്യക്ക് പിന്തുണയുമായി സർക്കാരുണ്ട്

May 9, 2019
Google News 0 minutes Read

അപകടത്തിൽ പരുക്കേറ്റ് അബോധാവസ്ഥയിൽ കഴിയുന്ന പിതാവിനെ പരിചരിച്ച് എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയ ആര്യയ്ക്കും കുടുംബത്തിനും സ്വാന്തനമേകാൻ സംസ്ഥാന സർക്കാർ. മന്ത്രിമാരായ ടി പി രാമകൃഷ്ണനും എ കെ ശശീന്ദ്രനും ആര്യയുടെ വീട് സന്ദർശിച്ചതിന് പിന്നാലെ കോഴിക്കോട് മെഡിക്കൽ കോളെജിലെ വിദഗ്ധ സംഘവും ആര്യയുടെ പിതാവ് രാജനെ സന്ദർശിച്ചു. ആര്യയുടെ കുടുംബത്തിന്റെയും വാർത്ത 24ആണ് പൊതുസമൂഹത്തിന് മുന്നിൽ എത്തിച്ചത് .

ഓട്ടോ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിൽ ആയ അച്ഛനെ പരിചരിക്കാനായി പഠനം തന്നെ ഉപേക്ഷിക്കാൻ ആര്യ തയ്യാറായങ്കിലും ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരമായിരുന്നു ആര്യ അച്ഛനെ പരിചരിച്ച് അച്ഛനടുത്തിരുന്ന് തന്നെ എസ്എസ്എൽസി പരീക്ഷയ്ക്ക് പഠിച്ചത്. ആര്യയുടെ വാർത്ത 24 പുറത്ത് വിട്ടതിന് പിന്നാലെ സുമനസുകളുടെ സഹായം ഈ കുടുംബത്തെ തേടിയെത്തുകയായിരുന്നു. ആര്യയുടെ വീട് സന്ദർശിച്ച മന്ത്രി ടി പി രാമകൃഷ്ണൻ, മുഖ്യമന്ത്രി വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെന്നും തെരഞ്ഞെടുപ്പിന് ശേഷം ചേരുന്ന മന്ത്രിസഭാ യോഗത്തിൽ വിഷയം ചർച്ച ചെയ്യുമെന്നും പറഞ്ഞു.

ഇതിനു പിന്നാലെ കോഴിക്കോട് മെഡിക്കൽ കേളെജ് സൂപ്രണ്ട് ഡോ സജിത്ത് കുമാർ, പ്രിൻസിപ്പൽ വി ആർ രാജേന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘംആര്യയുടെ വീട്ടിലെത്തി പിതാവ് രാജനെ പരിശോധിച്ചു. രാജന്റെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്നും ഇത് പ്രതീക്ഷയ്ക്ക് വക നൽകുന്നതാണെന്നും ഡോക്ടർമാർ പറഞ്ഞു.

വാർത്ത പുറം ലോകത്തെ അറിയിച്ച മാധ്യമങ്ങൾക്കും സഹായവുമായി എത്തിയവർക്കും നന്ദിയുണ്ടെന്നും ആര്യപറഞ്ഞു. സ്വന്തമായി വീടോ കിടപ്പാടമോ ഇല്ലാത്ത കുടുബത്തിന്റെ മറ്റുകാര്യങ്ങൾക്കായിവേണ്ട ഇടപെടലുകൾ നടത്തുമെന്ന്സംസ്ഥാന സർക്കാർ ഉറപ്പ്നൽകിയതായും ആര്യ കൂട്ടിച്ചേർത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here