തേജ് ബഹാദൂറിന്റെ ഹർജി സുപ്രീംകോടതി തള്ളി

വാരാണാസിയില്‍ സമാജ്വാദി പാർട്ടി പ്രഖ്യാപിച്ച സ്ഥാനാർത്ഥി തേജ് ബഹുദൂർ യാദവിന്റെ തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ ഹർജി സുപ്രീം കോടതി തള്ളി. സൈന്യത്തില്‍ നിന്ന് പുറത്താക്കപെട്ടവർക്ക് ആറു വർഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്ന് കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നാമനിർദേശ പത്രിക തള്ളിയതിതിരെയാണ് തേജ് ബഹദൂർ യാദവ് സുപ്രീം കോടതിയില്‍ ഹർജി സമർപിച്ചിരുന്നത്.

സൈനികർക്ക് മോശം ഭക്ഷണം നല്‍കിയതിനെതിരെ പരാതി പെട്ടതിനെ തുടർന്ന് പുറത്താക്കപെട്ട തേജ് ബഹദൂർ യാദവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിപ്പിക്കാനായിരുന്നു സമാജ്വാദി പാർട്ടിയുടെ നീക്കം. സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ശരിവച്ച്, ഹർജി പരിഗണിക്കാനാകില്ലെന്ന് അറിയിച്ചു.
ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

Read Also : മോദിക്കെതിരെ മത്സരിക്കുന്ന തേജ് ബഹാദൂർ യാദവിന്റെ പത്രിക തള്ളി; എസ്പി-ബിഎസ്പി സഖ്യത്തിന് തിരിച്ചടി

ഹർജിയിൽ ഇന്ന് വിശദീകരണം നൽകണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിർദ്ദേശം നൽകിയിരുന്നത്. അടിസ്ഥാനമില്ലാത്ത കാരണം ചൂണ്ടിക്കാട്ടി റിട്ടേണിംഗ് ഓഫീസർ പത്രിക തള്ളി എന്നായിരുന്നു തേജ് ബഹാദൂറിന്റെ ഹർജി. പത്രിക തള്ളാൻ കാരണമായി പറയുന്നത് സൈന്യത്തിൽ നിന്ന് പിരിച്ചുവിട്ടത് അഴിമതി മൂലമല്ലെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ല എന്നാണ്.

എന്നാൽ, ജോലിയിൽനിന്ന് പിരിച്ചുവിട്ടു കൊണ്ടുള്ള ഉത്തരവ് സമർപ്പിച്ചിരുന്നുവെന്നും അച്ചടക്കരാഹിത്യത്തിനാണ് നടപടിയെന്ന് ഇതിൽ വ്യക്തമാക്കിയിട്ടുണ്ടെന്നുമാണ് തേജ് ബഹാദൂറിന് വേണ്ടി ഹാജരായ അശോക് ഭൂഷൺ കോടതിയെ അറിയിച്ചു. എന്നാൽ, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ നപടികൾ ഉൾപ്പെടെ തീരുമാനിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനും കമ്മീഷണറുമാണ്. അതിനാൽ ഈ ഹർജി പരിഗണിക്കപ്പെടാൻ യാതൊരു കാരണവും കാണുന്നില്ലെന്നും കോടതി വ്യക്തമാക്കുകയായിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More