ഗൗതം ഗംഭീറിനെതിരെ അതിഷി മെർലേന വനിതാ കമ്മീഷന് പരാതി നൽകി

ഈസ്റ്റ് ഡൽഹി ലോക്‌സഭാ മണ്ഡലം ആംആദ്ംമി പാർട്ടി സ്ഥാനാർത്ഥി അതിഷി മെർലേന ബിജെപി സ്ഥാനാർത്ഥി ഗൗതം ഗംഭീറിനെതിരെ വനിതാ കമ്മീഷനിൽ പരാതി നൽകി. തന്റെ സ്ത്രിത്വത്തെ അപമാനിക്കുന്ന തരത്തിൽ ലഘുരേഖകൾ ഗൗതം ഗംഭീർ മണ്ഡലത്തിൽ വിതരണം ചെയ്തുവെന്ന് ആരോപിച്ചാണ് അതിഷി പരാതി നൽകിയത്. അതേസമയം ആരോപണം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി അതിഷിക്കെതിരെയും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെയും ഗംഭീർ വക്കീൽ നോട്ടീസ് അയച്ചു. ആരോപണങ്ങൾ തെറ്റാണെന്ന് തെളിഞ്ഞാൽ അരവിന്ദ് കെജ്‌രിവാൾ രാഷ്ടീയം അവസാനിപ്പിക്കാൻ തയ്യാറാകണമെന്ന് ഗംഭീർ ആവശ്യപ്പെട്ടു
ഇന്നലെയാണ് ആംആദ്മി പാർട്ടി സ്ഥാനാർത്ഥി അതിഷി മെർലേന ബിജെപി സ്ഥാനാർത്ഥിയും ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിനെതിരെ ആരോപണം ഉന്നയിച്ചത്. മണ്ഡലത്തിൽ തന്റെ സ്ത്രിത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ലഘുരേഖകൾ ബിജെപി വിതരണം ചെയ്തുവെന്നാണ് അതിഷിയുടെ ആരോപണം. എന്നാൽ ആരോപണങ്ങൾ നിഷേധിച്ച ഗംഭീർ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചുവെന്ന് കാട്ടി അതിഷിയ്ക്കും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെയും വക്കീൽ നോട്ടീസ് അയച്ചു.
ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്നും ഇല്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിൽ പറഞ്ഞു. അതിന് തൊട്ടുപിന്നാലെയാണ് അതിഷി സംസ്ഥാന വനിതാ കമ്മീഷനിൽ പരാതി നൽകിയത്. ആരോപണങ്ങൾ തെളിഞ്ഞാൽ പൊതു നിരത്തിൽ ആത്മഹത്യ ചെയ്യാൻ തയ്യാറാണെന്നും അല്ലെങ്കിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും ഗംഭീർ ആവശ്യപ്പെട്ടു. മെയ് 12നാണ് ഡൽഹിയിൽ വോട്ടെടുപ്പ് നടക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here